നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
E4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിച്ചിരിക്കുന്നു.
advertisement
സംഭാഷണങ്ങൾ: ജ്യോതിഷ് എം., സുനു എ.വി., ഗണേഷ് മലയത്ത്; സംഗീതം: അങ്കിത് മേനോൻ; എഡിറ്റിംഗ്: ഷമീർ മുഹമ്മദ്; പ്രൊഡക്ഷൻ ഡിസൈൻ: അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, മാർക്കറ്റിംഗ് ഹെഡ്: വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ.
സ്ത്രീകേന്ദ്രിതമായ ഒരു വ്യത്യസ്ത പ്രമേയവുമായി, ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പ്രമേയം വാഗ്ദാനം ചെയ്യുകയാണ് ‘പെണ്ണ് കേസ്’.
Sumamry: 'Pennu Case' is the latest film of Nikhila Vimal, one of the young heroines of Malayalam. Nikhila Vimal will be seen in another strong role in 'Pennu Case', which is set to release on January 16. The teaser and poster of the film, which were released earlier, had created curiosity among the audience. The film gained attention due to its uniqueness
