TRENDING:

'നിങ്ങള്‍ കെട്ടിയാടുന്ന ആ കപടവ്യക്തിത്വം'; ഗീതു മോഹൻദാസിന് കസബ സംവിധായകന്റെ മറുപടി

Last Updated:

വർഷങ്ങൾക്ക് മുൻപ് തന്റെ 'കസബ' എന്ന ചിത്രത്തിനെതിരെ ഉയർന്ന സ്ത്രീവിരുദ്ധതാ വിവാദങ്ങളെയും അതിൽ ഗീതു മോഹൻദാസ് സ്വീകരിച്ച നിലപാടിലെ ഇരട്ടത്താപ്പിനെയുമാണ് നിതിൻ ലക്ഷ്യം വക്കുന്നത്

advertisement
യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ടീസറിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, സംവിധായിക ഗീതു മോഹൻദാസിനെതിരെ പരോക്ഷ വിമർശനവുമായി സംവിധായകൻ നിതിൻ രൺജി പണിക്കർ. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വരികൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് നിതിൻ തന്റെ പ്രതിഷേധം അറിയിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്റെ 'കസബ' എന്ന ചിത്രത്തിനെതിരെ ഉയർന്ന സ്ത്രീവിരുദ്ധതാ വിവാദങ്ങളെയും അതിൽ ഗീതു മോഹൻദാസ് സ്വീകരിച്ച നിലപാടിലെ ഇരട്ടത്താപ്പിനെയുമാണ് നിതിൻ ലക്ഷ്യം വെക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നത്.
നിതിൻ‌ രൺ‌ജി പണിക്കർ, ഗീതു മോഹൻദാസ്
നിതിൻ‌ രൺ‌ജി പണിക്കർ, ഗീതു മോഹൻദാസ്
advertisement

വിമർശനത്തിന്റെ പശ്ചാത്തലം

2016-ൽ മമ്മൂട്ടി നായകനായ 'കസബ' റിലീസ് ചെയ്തപ്പോൾ അതിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി തിരുവോത്ത് പരസ്യമായി വിമർശിച്ചിരുന്നു. അന്ന് വേദിയിലുണ്ടായിരുന്ന ഗീതു മോഹൻദാസ് "സേ ഇറ്റ്, സേ ഇറ്റ്" (അത് പറയൂ) എന്ന് പറഞ്ഞ് പാർവതിയെ പ്രോത്സാഹിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഇത് നിതിൻ രൺജി പണിക്കർക്കും സിനിമയ്ക്കും നേരെ വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു.

എന്നാൽ ഗീതു മോഹൻദാസ് ഇപ്പോൾ സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊമോയിൽ പുകവലിയും, മദ്യം സ്ത്രീകളുടെ ദേഹത്ത് ഒഴിക്കുന്നതും, 'ടോക്സിക് മാസ്കുലിനിറ്റി' ആഘോഷിക്കുന്നതുമായ രംഗങ്ങൾ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. സ്വന്തം നാട്ടിലെ സിനിമയെ സ്ത്രീവിരുദ്ധമെന്ന് മുദ്രകുത്തിയവർ, അന്യഭാഷയിൽ പോയി കോടികൾ പ്രതിഫലം വാങ്ങി അതേ കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നത് കപടതയാണെന്ന് നിതിൻ ചൂണ്ടിക്കാട്ടുന്നു.

advertisement

നിതിൻ പങ്കുവെച്ച സക്കറിയയുടെ വരികൾ

‘‘നിങ്ങൾ കെട്ടിയാടുന്ന ആ 'കപട വ്യക്തിത്വം' നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു... പിന്നാലെ ജീർണ്ണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു). ​എങ്കിലും... ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും; അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്.’’

'കസബ'യും 'ടോക്സിക്കും'

മുൻപും ഈ വിഷയത്തിൽ നിതിൻ പ്രതികരിച്ചിരുന്നു. "സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന 'ആൺനോട്ട'ങ്ങളില്ലാത്ത, 'കസബ'യിലെ ആൺമുഷ്ക്ക് മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം" എന്ന് പരിഹാസരൂപേണയാണ് ടോക്സിക്കിന്റെ പ്രൊമോയെ നിതിൻ വിശേഷിപ്പിച്ചത്. അന്ന് തന്നെ കുറ്റപ്പെടുത്തിയവർ ഇപ്പോൾ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവ്വം തിരുത്തിയോ എന്നും നിതിൻ ചോദിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Amidst the controversies surrounding the teaser of the Yash-starrer Toxic, director Nithin Renji Panicker has raised a indirect criticism against the film’s director, Geetu Mohandas. Nithin expressed his protest by sharing lines from the renowned writer Zacharia as an Instagram story. Social media users observe that Nithin is targeting the "double standards" in Geetu Mohandas's stance, recalling the misogyny controversy that surrounded his film Kasaba years ago.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിങ്ങള്‍ കെട്ടിയാടുന്ന ആ കപടവ്യക്തിത്വം'; ഗീതു മോഹൻദാസിന് കസബ സംവിധായകന്റെ മറുപടി
Open in App
Home
Video
Impact Shorts
Web Stories