നിവിൻ പോളിയ്‌ക്കൊപ്പമുള്ള ഒരു സെൽഫി ചിത്രമാണ് ഹിറ്റ് സംവിധായകൻ ഷെയർ ചെയ്തത്. അതിനിടയിൽ ജൂഡ് കുറിച്ച അടികുറിപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കുകയാണ്. ‘Rolling soon with my brother’ എന്നാണ് ജൂഡ് കുറിച്ചത്. നിവിൻ പോളിയും ജൂഡിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ‘‘’വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’’, എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്. നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു.
പ്രോജക്ടിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. 2018 ൽ നിവിൻ പോളിയുടെ ഒരു മാസ് രംഗം ആദ്യം പ്ലാൻ ചെയ്തിരുന്നെന്നും പിന്നീട് അത് എടുത്ത് മാറ്റിയെന്നും ജൂഡ് ആന്റണി റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന്റെ ആഘോഷങ്ങൾക്കിടയിൽ ഈ പ്രഖ്യാപനം വീണ്ടും ഒരു ബ്ലോക്ബസ്റ്റർ മലയാള സിനിമയിൽ ഉണ്ടാകുമെന്ന വൻ പ്രതീക്ഷയിലേക്കാണ് വഴി തെളിക്കുന്നത്.