TRENDING:

HBD Nivin Pauly | ഇന്നും പെൺകുഞ്ഞിനെ ഭയക്കുന്നവർക്കുള്ള സന്ദേശമോ നിവിൻ പോളിയുടെ ബേബി ഗേൾ? പോസ്റ്ററിലെ സൂചന

Last Updated:

നിവിൻ പോളി ജനിച്ച ദിവസവും മാസവും സൂചിപ്പിക്കാനാണ് രാവിലെ11:10 എന്ന സമയം പോസ്റ്റർ റിലീസിനായി തിരഞ്ഞെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ താരം നിവിൻ പോളിയുടെ (Nivin Pauly) ജന്മദിനമായ ഒക്ടോബർ 11ന് നിവിന്റെ ഏറ്റവും പുതിയ ചിത്രമായ 'ബേബി ഗേൾ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളി ജനിച്ച ദിവസവും മാസവും സൂചിപ്പിക്കാനാണ് രാവിലെ11:10 എന്ന സമയം പോസ്റ്റർ റിലീസിനായി തിരഞ്ഞെടുത്തത്. കൈകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന നിവിൻ പോളിയെയാണ് പോസ്റ്ററിൽ കാണുന്നത്. അറ്റൻഡന്റ് സനൽ മാത്യുവായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. ഒരു ഗംഭീര ത്രില്ലറായി ഒരുക്കിയ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. പെൺകുഞ്ഞുങ്ങളെ വളർത്തുന്നത് ഭയന്ന് ഉപേക്ഷിക്കുന്നവർക്കുള്ള സന്ദേശം സിനിമയിലുണ്ടോ എന്നറിയേണ്ടിയിരിക്കുന്നു.
ബേബി ഗേൾ, നിവിൻ പോളി
ബേബി ഗേൾ, നിവിൻ പോളി
advertisement

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന 'ബേബി ഗേൾ' മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. സൂപ്പർഹിറ്റുകൾ സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നായികയായി എത്തുന്നത് ലിജോ മോൾ. നിവിൻ പോളിക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ സംഗീത് പ്രതാപ് അവതരിപ്പിക്കുന്നു.

advertisement

'ബേബി ഗേൾ' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു കുട്ടി പ്രധാന കഥാപാത്രം ആകുന്നു. മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് 'ബേബി ഗേൾ'. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ സംബന്ധിച്ച് തന്റെ ആദ്യ ചിത്രവും സൂപ്പർ ഹിറ്റുമായ 'ട്രാഫിക്കി'ന്റെ തിരക്കഥാകൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം "ഗരുഡൻ "ന്റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടിയുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു

advertisement

എന്നിവയാണ് മുൻ ചിത്രങ്ങൾ.

'ബേബി ഗേൾ'ൽ മലയാളത്തിന്റെ ഇഷ്ടതാരങ്ങളായ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, സംഗീതം - ക്രിസ്റ്റി ജോബി, കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, സന്തോഷ് പന്തളം, ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ, കലാസംവിധാനം - അനീസ് നാടോടി, കോസ്റ്റ്യും - മെൽവി ജെ., മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, നവനീത് ശ്രീധർ, അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. ഡിസൈൻസ് - ഷുഗർ കാൻഡി, മാർക്കറ്റിംഗ് -ആഷിഫ് അലി സൗത്ത് ഫ്രെയിംസ്

advertisement

എന്റർടൈൻമെന്റ്, അഡ്വർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ബേബി ഗേൾ ഉടൻ തീയേറ്ററുകളിൽ എത്തും.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Nivin Pauly | ഇന്നും പെൺകുഞ്ഞിനെ ഭയക്കുന്നവർക്കുള്ള സന്ദേശമോ നിവിൻ പോളിയുടെ ബേബി ഗേൾ? പോസ്റ്ററിലെ സൂചന
Open in App
Home
Video
Impact Shorts
Web Stories