രാഘവ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കൈദി, വിക്രം, ലിയോ എന്നി ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിലെ (LCU) യിലെ പുതിയ ചിത്രമാണ് ബെൻസ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സായ് അഭയങ്കർ ആണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോർജ് നിർവഹിക്കുന്നു. ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിങ്ങും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. അനൽ അരശ് ആണ് സംഘട്ടനസംവിധാനം. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും നടക്കുക.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 04, 2025 9:49 PM IST