TRENDING:

Pharma | നിവിൻ പോളിയുടെ 'ഫാർമ' വെബ് സീരീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തും

Last Updated:

നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ആയ 'ഫാർമ' യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന് എത്തുന്നു. നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് 'ഫാർമ' യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്.
advertisement

ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് ഈ വെബ് സീരീസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിനൊപ്പം ബിനു പപ്പു, മുത്തുമണി, വീണ നന്ദകുമാർ, അലേഖ് കപൂർ എന്നിവർ അടങ്ങിയ മികച്ച താരനിരയും ഈ ഫാമിലി ഡ്രാമയിൽ അണിനിരക്കുന്നു.

2019-ലെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ‘ഫൈനൽസ്’ സംവിധാനം ചെയ്ത പിആർ അരുണ്‍ ആണ് ഈ വെബ്‌സീരീസും സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഫാമിലി ഡ്രാമ വെബ് സീരീസ് Moviee Mill-ൻ്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീജിത്ത് സാരങ്ങിന്റെ കൃത്യമായ എഡിറ്റിംഗും അഭിനന്ദൻ രാമാനുജത്തിന്റെ മനോഹരമായ ഛായാഗ്രഹണവും പ്രേക്ഷകർക്ക് ഒരു പുതുമയാർന്ന അനുഭവം സമ്മാനിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫാർമയുടെ വേൾഡ് പ്രീമിയർ 2024 നവംബർ 27-ന് വൈകുന്നേരം 4:45-ന് ഗോവയിലെ പനാജിയിൽ സ്ഥിതിചെയ്യുന്ന INOX-ൽ നടക്കും. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാസന്ദർഭങ്ങൾ നിറഞ്ഞ ഈ വെബ് സീരീസ് ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ ഉടൻ സ്ട്രീമിങ് ആരംഭിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Film/
Pharma | നിവിൻ പോളിയുടെ 'ഫാർമ' വെബ് സീരീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തും
Open in App
Home
Video
Impact Shorts
Web Stories