ഒന്നരക്കോടി രൂപ കൊമേഴ്സ്യൽ സിനിമ നിർമിക്കാനാവശ്യമായ പണമാണ്. ഇത് 50 ലക്ഷം വച്ച് മൂന്നുപേർക്ക് കൊടുത്താൽ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കും. പോസിറ്റീവായാണ് 50ലക്ഷം വീതം നൽകണമെന്ന് പറഞ്ഞത്. 'എന്റെ സിനിമകളുടെ ബജറ്റ് പോലും ഒരുകോടിക്ക് മുകളിൽ പോയിട്ടില്ല. 10-15 ലക്ഷംവച്ച് പുതിയ കുട്ടികൾ സിനിമയെടുക്കുന്നു. സെൽഫോണിലും സിനിമ വരുന്നു. ഈ സ്ഥിതിയിൽ ഒന്നരക്കോടി വലുതാണ്. ഇക്കാര്യം മുഖ്യമന്ത്രിയോടും സൂചിപ്പിച്ചിരുന്നു. പണം സിനിമയുടെ നന്മയ്ക്ക് വേണ്ടി നല്ല രീതിയിൽ ചെലവഴിക്കണം. 'ജാതിവെറിയൻ' എന്ന് എന്നെപ്പറ്റി കേൾക്കുന്നത് ആദ്യമായാണ്. ഞാൻ ജാതിവാദിയോ സ്ത്രീവിരോധിയോ അല്ല. മനുഷ്യരെ മനുഷ്യരായി മാത്രമേ കാണുന്നുള്ളൂ'- അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
advertisement
ഇതും വായിക്കുക: സിനിമയെടുക്കാൻ വരുന്ന പട്ടികജാതിക്കാർക്ക് പരിശീലനം നൽകണം; അടൂർ ഗോപാലകൃഷ്ണൻ
കഴിഞ്ഞ ദിവസം അടൂർ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.