TRENDING:

ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

Last Updated:

ഇരുനൂറിലധികം മലയാള ചിത്രങ്ങൾക്കായി 700ലധികം ഗാനങ്ങൾ രചിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിലെ മുതിർന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ (Mankombu Gopalakrishnan) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുനൂറിലധികം മലയാള ചിത്രങ്ങൾക്കായി 700ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വിമോചനസമരം ആണ് ആദ്യ ചിത്രം. സംവിധായകൻ ഹരിഹരന് വേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് വരികൾ തീർത്തത്. മങ്കൊമ്പിന്റെ ഗാനങ്ങൾക്ക് ഏറെയും ഈണമിട്ടത് എം.എസ്. വിശ്വനാഥൻ.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ
മങ്കൊമ്പ് ഗോപാലകൃഷ്ണൻ
advertisement

ആലപ്പുഴയിലെ മങ്കൊമ്പിൽ ഗോവിന്ദൻ നായർ, ദേവകിയമ്മ ദമ്പതികളുടെ ഏക മകനായാണ് ജനനം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട നിരവധി അന്യഭാഷാ ചിത്രങ്ങൾക്ക് ഡയലോഗുകൾ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു മലയാളം പതിപ്പുകൾക്കും വരികളും സംഭാഷണങ്ങളും രചിച്ചു. മഗീധര, ശ്രീരാമ രാജ്യം, ഈച്ച പോലുള്ള ബിഗ് ബജറ്റ് അന്യഭാഷാ ചിത്രങ്ങളെ മലയാളത്തിൽ മനോഹരമായി അവതരിപ്പിച്ചതിൽ സുപ്രധാന പങ്ക് വഹിച്ചു. പ്രേം നസീർ കാലത്തെ ചിത്രങ്ങളിൽ തുടങ്ങി പുതുതലമുറയുടെ ചിത്രങ്ങൾക്ക് ഉൾപ്പെടെ അദ്ദേഹം ഗാനരചന നടത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Veteran Malayalam screenwriter and lyricist Mankombu Gopalakrishnan passed away in a Kochi hospital. He is known to have penned more than 700 songs to over 200 movies in Malayalam. Besides, he is known for his sharp dialogues written for several dubbed movies in Malayalam. He was a native of Mankombu in Alappuzha district

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories