അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1983ൽ വിഖ്യാത ചിത്രം 'ഗാന്ധി'യിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിനെ തേടി ഓസ്കാർ എത്തിയത്. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച ഭാനു 1956ൽ ഗുരുദത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് ഭാനു കോസ്റ്റ്യൂം ഡിസൈനറായി കരിയർ ആരംഭിച്ചത്.
Also read മാസങ്ങളായി അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ തിയറ്ററുകള്‍ തുറന്നു; സിനിമ കാണാനെത്തിയത് നാലു പേർ
റിച്ചാർഡ് ആറ്റെൻബറോ സംവിധാനം ചെയ്ത ഗാന്ധിയിൽ ജോൺ മോളോയ്ക്കൊപ്പമാണ് മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരം ഭാനു സ്വന്തമാക്കിയത്. 100 ലേറെ ചിത്രങ്ങളുടെ ഭാഗമായ ഭാനു ലെകിൻ (1990 ), ലഗാൻ ( 2001) എന്നീ ചിത്രങ്ങളിലൂടെ രണ്ട് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2020 11:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bhanu Athaiya passes away| ഇന്ത്യയിലെ ആദ്യത്തെ ഓസ്കര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു