TRENDING:

ക്രൈം ത്രില്ലർ വെബ് സീരീസ് 'മിര്‍സാപൂര്‍' സിനിമയാകുന്നു

Last Updated:

പുനീത് കൃഷ്ണയുടെ രചനയില്‍ ഗുര്‍മീത് സിങ് സംവിധാനം ചെയ്യുന്ന ചിത്രം 2026ലാണ് റിലീസ് ചെയ്യുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്രൈം ത്രില്ലര്‍ ഒടിടി സീരീസായ 'മിര്‍സാപൂര്‍' സിനിമയാകുന്നു. നിര്‍മ്മാതാക്കളാണ് ചിത്രം പ്രഖ്യാപിച്ചത്. പുനീത് കൃഷ്ണയുടെ രചനയില്‍ ഗുര്‍മീത് സിങ് സംവിധാനം ചെയ്യുന്ന ചിത്രം 2026ലാണ് റിലീസ് ചെയ്യുക.ആമസോണ്‍ എംജിഎം സ്റ്റുഡിയോസും എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടനവധി ആരാധകരുള്ള ക്രൈം ത്രില്ലർ വെബ് സീരീസ് ആണ് മിര്‍സാപൂര്‍. സീരിസിന് മൂന്ന് ഭാഗങ്ങൾ ഉണ്ടായിരുന്നു.
advertisement

'മിര്‍സാപൂര്‍' അനുഭവം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഞങ്ങള്‍ക്ക് ഒരു നാഴികക്കല്ലാണ്, എന്നാല്‍ ഇത്തവണ ബിഗ് സ്‌ക്രീനിലാണ്. വിജയകരമായ മൂന്ന് സീസണുകളില്‍ പ്രേക്ഷക പ്രശംസ നേടിയ സീരീസ് ശക്തമായ കഥപറച്ചിലും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും കലീന്‍ ഭയ്യ, ഗുഡ്ഡു ഭയ്യ, മുന്ന ഭയ്യ എന്നിവര്‍ ആരാധകരുടെ മനസില്‍ ഇടം നേടി. എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ നിര്‍മ്മാതാക്കളായ റിതേഷ് സിധ്വാനിയും ഫര്‍ഹാന്‍ അക്തറും പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2018ല്‍ പുറത്തിറങ്ങിയ സീരീസായ മിര്‍സാപൂര്‍ അതിവേഗമാണ് പ്രേക്ഷക പ്രീതി നേടിയത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്കായി കരണ്‍ അന്‍ഷുമാന്‍ സൃഷ്ടിച്ച ക്രൈം ആക്ഷന്‍ത്രില്ലര്‍ ഷോയാണ് മിര്‍സാപൂര്‍. പുനീത് കൃഷ്ണ, വിനീത് കൃഷ്ണ എന്നിവര്‍ക്കൊപ്പം കരണ്‍ പരമ്പരയുടെ സഹ രചയിതാവായിരുന്നു. ഈ സീരിസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിദ്ധ്വാനി, കാസിം ജഗ്മഗിയ എന്നിവരാണ്.സിനിമയില്‍ പങ്കജ് ത്രിപാഠി അവതരിപ്പിച്ച കലീന്‍ ഭയ്യ ,അലി ഫാസിൽ അവതരിപ്പിച്ച ഗുഡ്ഡു പണ്ഡിറ്റ് , ദിവ്യേന്ദു അവതരിപ്പിച്ച മുന്ന ത്രിപാഠി , കംപൗണ്ടര്‍ ആയി എത്തിയ അഭിഷേക് ബാനര്‍ജി എന്നിവര്‍ക്കൊപ്പം മറ്റ് അഭിനേതാക്കളും വേഷമിടും. സീരിസിൽ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ കഥാപാത്രങ്ങളാണ് ഇവരുടേത് .

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ക്രൈം ത്രില്ലർ വെബ് സീരീസ് 'മിര്‍സാപൂര്‍' സിനിമയാകുന്നു
Open in App
Home
Video
Impact Shorts
Web Stories