1996ല്‍ പാലക്കാട് കലക്‌ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവം പ്രമേയമാക്കിയാണ് സിനിമയുടെ തിരക്കഥ. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്. ഇ ഫോര്‍ എന്‍ര്‍ടെയിന്‍മെന്‍റ്സാണ് ‘പട’ നിര്‍മ്മിക്കുന്നത്. സംഭവ കഥയായ ത്രില്ലര്‍ ചിത്രം 2020 മെയിലാണ് ചിത്രീകരണം ആരംഭിച്ചത്. സമീര്‍ താഹിറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. തമാശക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് പട. ഷാന്‍ മുഹമ്മദാണ് പടയുടെ ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്.
advertisement
വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐ.ഡിക്ക് ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പട.
കനി കുസൃതി, അര്‍ജുന്‍ രാധാകൃഷ്ണന്‍, സലിംകുമാര്‍, ജഗദീഷ്, ടിജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, ഷൈന്‍ ടോം ചാക്കോ, വി. കെ ശ്രീരാമന്‍, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കോങ്ങാട്, ഹരി കോങ്ങാട് തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.
തിരുവിതാംകൂര്‍ മഹാരാജാവായി അനൂപ് മേനോൻ ;പത്തൊമ്പതാം നൂറ്റാണ്ടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ അദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെയാണ് ചിത്രം പങ്കുവെച്ചത്.പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച മഹാരാജാവിന്റെ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ഓറിയന്റഡ് ഫിലിം ആണങ്കില്‍ കൂടി ഈ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നതായി അദ്ദേഹം പറഞ്ഞു. അനൂപ് മേനോന്‍ ഉള്‍പ്പെടെ വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയങ്കരരായ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു കൊള്ളട്ടെ...
'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ആദ്യ character poster ഇന്നു റിലീസ് ചെയ്യുകയാണ്.. ഇനിയും അറുപതോളം പ്രധാന കഥാ പാത്രങ്ങളുടെ പോസ്റ്റേഴ്‌സ് ഈ വലിയ ചരിത്ര സിനിമയുടേതായി നിങ്ങളേ പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്.പ്രിയ നടന്‍ അനൂപ് മേനോന്‍ അഭിനയിക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച മഹാരാജാവിന്റെ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.. ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ 1810 വരെ അവിട്ടം തിരുന്നാള്‍ മഹാരാജാവായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധി കാരി. അതു കഴിഞ്ഞ്1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി ആയിരുന്നു മഹാറാണി..1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനു വേണ്ടി രാജ്യംഭരിച്ച റാണി ഗൗരി പാര്‍വ്വതി ഭായി തിരുവിതാംകൂറിന്റെ റീജന്റ് ആയിരുന്നു. അതിനു ശേഷം 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിന്റെ മഹാരാജാക്കന്‍മാര്‍ ആയിരുന്നു. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ഓറിയന്റഡ് ഫിലിം ആണങ്കില്‍ കൂടി ഈ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നുണ്ട്.