TRENDING:

പാർവതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ; ഡോൺ പാലത്തറയുടെ ചിത്രം

Last Updated:

ജോമോൻ ജേക്കബ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ അവസാനം ആരംഭിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡോൺ പാലത്തറ (Don Palathara) രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ പാർവതി തിരുവോത്തും (Parvathy Thiruvothu) ദിലീഷ് പോത്തനും (Dileesh Pothan) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പാർവതി തന്റെ ഇൻസ്റ്റ പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. ജോമോൻ ജേക്കബ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ അവസാനം ആരംഭിക്കും. ഡോൺ പാലത്തറയുടെ '1956 മധ്യതിരുവിതാംകൂർ' എന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ച അലക്സ് ജോസഫാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാരം ചെയ്യുന്നത്.
പാർവതി തിരുവോത്ത്, ഡോൺ പാലത്തറ, ദിലീഷ് പോത്തൻ
പാർവതി തിരുവോത്ത്, ഡോൺ പാലത്തറ, ദിലീഷ് പോത്തൻ
advertisement

2024ൽ നടി ഉർവശിക്കൊപ്പം തുല്യനായികാ പ്രാധാന്യമുള്ള വേഷം പാർവതി കൈകാര്യം ചെയ്ത 'ഉള്ളൊഴുക്ക്' പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയ്ക്ക് ശേഷം 'ഹർ' എന്ന ചിത്രം ഡിജിറ്റൽ റിലീസായി പ്രദർശനത്തിനെത്തി. 2019ൽ റിലീസ് ചെയ്ത 'വൈറസ്' എന്ന സിനിമയിലും പാർവതിയും ദിലീഷ് പോത്തനും അഭിനയിച്ചിരുന്നു. കേരളത്തിലെ നിപ വൈറസ് ബാധയെ വിഷയമാക്കിയ ഈ ചിത്രവും മികച്ച ഹിറ്റായി മാറി. നേഴ്സ് ലിനിയുടെ പോരാട്ടം അടിസ്ഥാനമാക്കിയായിരുന്നു കഥയുടെ പ്രധാന സഞ്ചാരം.

advertisement

ദിലീഷിനേയും പാർവതിയേയും കൂടാതെ രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 'ഡോൺ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും. കാണ്ട് വെയ്റ്റ്,' പാർവതി തന്റെ ഇൻസ്റ്റാ പേജിൽ കുറിച്ചു. 2023ൽ പുറത്തിറങ്ങിയ ഫാമിലി എന്ന ചിത്രത്തിന് ശേഷം ഡോൺ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പി.ആർ.ഒ.- സതീഷ് എരിയാളത്ത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A new film, yet-to-be- titled written and directed by Don Palathara, stars Parvathy Thiruvothu and Dileesh Pothan in the lead roles. Parvathy has shared details about the new film through her Instagram post. The film, produced by Jomon Jacob, will begin shooting in late November. Apart from Dileesh and Parvathy, the film also stars Rajesh Madhavan and Arjun Radhakrishnan

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പാർവതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ; ഡോൺ പാലത്തറയുടെ ചിത്രം
Open in App
Home
Video
Impact Shorts
Web Stories