അവർ സജീവമല്ലാത്തതിന്റെ കാരണം അവരോട് വേണം ചോദിക്കേണ്ടത്. കാരണം അതിനെ കുറിച്ച് ഞാനല്ല സംസാരിക്കേണ്ടത്. എല്ലായിപ്പോഴും എന്നോടു തന്നെ ഈ ചോദ്യം പലരും ചോദിക്കുന്നത് ശരിയല്ല. നിങ്ങൾക്ക് അവരുടെ അഭിമുഖം കിട്ടാറില്ല, എന്നൊന്നുമില്ലലോ... പക്ഷെ, വളരെ സൗകര്യപ്രദമായി സുഖകരമായി നിങ്ങൾ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരോട് തന്നെ ഇത് ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ കൂടുതൽ അപമാനിക്കപ്പെടുന്നുവെന്ന് പാർവതി തിരുവോത്ത് പറഞ്ഞു.
സംസാരിക്കാൻ അധികം അവസരം ലഭിക്കാത്ത ആളുകൾക്ക് എന്തുകൊണ്ട് ഈ സ്പേസ് നിങ്ങൾ കൊടുക്കാത്തത്. അവരുടെ മറുപടി കേൾക്കാൻ തനിക്കും ആഗ്രഹമുണ്ടെന്നാണ് പാർവതിയുടെ വാക്കുകൾ. ഒരു പ്രത്യേക വ്യക്തിയോട് മാത്രമല്ല ഞാനിത് പറയുന്നത് മുഴുവൻ മാധ്യമങ്ങളോടുമാണ്.
advertisement
എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങൾ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്? നിങ്ങൾ മാധ്യമങ്ങളാണ്, നിങ്ങൾ അന്വേഷകരാണ് സത്യം പുറത്തുകൊണ്ടുവരേണ്ടത്. എനിക്ക് ആരോടും ഒരു ബാധ്യതയില്ല. എനിക്ക് എന്റെ സത്യങ്ങൾ മാത്രമാണ് പറയാൻ കഴിയുക. മറ്റൊരാളുടെ സത്യം അറിയാൻ എന്നോടു ചോദിക്കുന്നത് ന്യായമല്ലെന്നും പാർവതി കൂട്ടിച്ചേർത്തു.
