വീട്ടിൽ തന്നെ വർക്ക് ഫ്രം ഹോം അവസരമുള്ളവർ പലരും അതിൽ തന്നെ സമയം ചിലവിടുന്നതുകൊണ്ടു അങ്ങനെയെങ്കിലും കുറെ സമയം മാറിക്കിട്ടും. പക്ഷെ സെലിബ്രിറ്റികൾ പലരും ലോക്ക്ടൗണിൽ പെട്ട് പോയിരിക്കുന്ന അവസ്ഥയാണ്. വീട്ടിൽ തന്നെ ഇരുന്നാണ് ഇവരിൽ പലരും സമയം ചിലവിടുന്നത്.
എന്നാൽ തനിക്ക് നേരം പോകുന്നില്ല എന്ന പരാതിയുമായി വരികയാണ് പേളി മാണി. വളരെ കൂൾ ആയി കട്ടിലിൽ കിടന്ന് ഫോണിൽ കാഴ്ചകൾ കാണുകയാണ് ശ്രീനിഷ്. പേളിക്കാവട്ടെ, എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയുമില്ല. ആദ്യ ദിവസങ്ങളിലെല്ലാം ഇൻസ്റ്റാഗ്രാമിൽ നിരന്തരം വീഡിയോ ചെയ്താണ് പേളി സമയം തള്ളിവിട്ടത്. പക്ഷെ ദിവസങ്ങളുടെ എണ്ണം കൂടുന്നതോടു കൂടി എന്ത് ചെയ്യാം എന്നുള്ള കൺഫ്യൂഷൻ കൂടി വരുന്നുണ്ട്.
advertisement
പുസ്തക വായന തന്നെ സംബന്ധിച്ച് നടക്കാത്ത കാര്യമെന്ന് പേളി ആദ്യമേ പറയുന്നു. വർക്ക്ഔട്ടും നടക്കില്ലത്രേ. ബോർ അടിച്ചു തുടങ്ങി, ഇനി എന്ത് വേണമെന്ന് പേളി പ്രേക്ഷകരോട് ചോദിക്കുകയാണ്. ഇതാ പേളിയുടെ വീഡിയോ.