ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ ബാല ഒപ്പ് വ്യാജമായി ഇട്ടതായുമാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിർമിച്ചെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്. വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയിൽ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃതയുടെ പരാതിയിൽ ചൂണ്ടിക്കാട്ടി.
മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിൽ തിരിമറി കാണിച്ചു ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു വ്യാജ രേഖയുണ്ടാക്കി എന്നിങ്ങനെയുള്ള പരാതികളും അമൃത നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.
അമൃത സുരേഷും നടൻ ബാലയും തമ്മിൽ 2010-ലായിരുന്നു വിവാഹിതരായത്. ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ വെച്ച് പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
February 20, 2025 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Actor Bala | 'ബാല എന്നെയും കുഞ്ഞിനെയും വഞ്ചിച്ചു, എന്റെ ഒപ്പ് വ്യാജമായിട്ടു'; ബാലയ്ക്കെതിരെ വീണ്ടും കേസ് നൽകി അമൃത