നെറ്റ്ഫ്ലിക്സിൽ നാല് ഭാഷകളിലാണ് സലാർ സ്ട്രീം ചെയ്യുന്നത്. ഇംഗ്ലീഷ് സബ്ടൈറ്റിലിനൊപ്പം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അതേസമയം മൾട്ടിപ്ലക്‌സ് അസോസിയേഷനുകൾ നടപ്പാക്കിയ നിബന്ധ പ്രകാരം തിയേറ്ററിനും OTT റിലീസിനും ഇടയിൽ 8 ആഴ്‌ചത്തെ ഇടവേള ഉള്ളതിനാൽ ഹിന്ദി പതിപ്പ് ഉടൻ ഡിജിറ്റൽ പ്രദർശനം ആരംഭിക്കില്ല.
ശ്രുതി ഹാസൻ, ശ്രിയ റെഡ്ഡി, ഈശ്വരി റാവു, ഝാൻസി, ജഗപതി ബാബു, ബ്രഹ്മാജി, സപ്തഗിരി എന്നിവരും സലാറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമ്മിച്ചത്. രവി ബസ്രൂർ ആണ് ഈ ആക്ഷൻ ഡ്രാമയുടെ ഈണങ്ങൾ ഒരുക്കിയത്.
advertisement
കെജിഎഫ് ചിത്രങ്ങളുടെ സംവിധായകൻ പ്രശാന്ത് നീൽ ആണ് സലാർ ഒരുക്കിയിരിക്കുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമാണ് സലാറിന്‍റെ പ്രത്യേകത. മലയാളി താരം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രവും സലാറിൽ കൈയടി നേടുന്നുണ്ട്.
ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് വര്‍ദ്ധരാജ് മാന്നാർ എന്നാണ്. നായകന്റെ ഉറ്റ സുഹൃത്താണ് ചിത്രത്തിൽ വര്‍ദ്ധരാജ മാന്നാര്‍ എന്ന കഥാപാത്രം.