ആദിപുരുഷെന്ന പുതിയ സിനിമയില്‍ പ്രഭാസിന്റെ നായികയായാണ് കൃതിയെത്തുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നടിയുടെ മനോഹരമായ ചിത്രം പങ്കു വെച്ച ശേഷം," ജന്മജിനാശംസകള്‍ കൃതി സാനന്‍. ആദിപുരുഷിന്റെ സെറ്റിലേക്ക് നങ്ങള്‍ കൊണ്ടു വന്നത് വളരെ വിലപ്പെട്ടതാണെന്നാണ്" ബാഹുബലി താരം കുറിച്ചിരിക്കുന്നത്. പ്രഭാസിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ആദിപുരുഷിന്റെ സംവിധായകനും കൃതിക്ക് ആശംസകളറിയിച്ചിട്ടിണ്ട്.
ആശംസകളുടെ മധുരത്തിനൊപ്പം താരത്തിനു ഇരട്ടി മധുരമായിരിക്കുന്നത് കൃതിയുടെ പുതിയ സിനിമയായ മിമിയുടെ പെട്ടന്നുള്ള റിലീസാണ്.
ജൂലൈ 30 ന് റിലീസ് ചെയ്യേണ്ട ചിത്രം കൃതിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നു വൈകീട്ട് 6:30 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്തു തുടങ്ങും. രണ്ട് അമ്മമാരുടെ വൈകാരികമായ കഥ പറയുന്ന മിമി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് കൃതി എത്തുന്നത്.
ജന്മദിനത്തോടൊപ്പം മിമി സിനിമയുടെ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചിട്ടുണ്ട്.
ശ്രേയ ഘോഷാല്‍, മിമി സിനിമയിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന് എവിലീന്‍ എഡ്വെര്‍ഡസ് തുടങ്ങിയവരും കൃതിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
പുതിയ സിനിമാ പ്രചരണത്തിന്റെ ഭാഗമായി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനോടൊപ്പമ തന്നെ തന്റെ ജന്മദിനവും താരം ആഘോഷിച്ചു. മുംബൈ സ്റ്റുഡിയോയിലായിരുന്നു കൃതിക്കായി ആഘോഷങ്ങള്‍ ഒരുക്കിയത്.