ഒരു ഇവന്റ് പ്ലാനിംഗ് ബിസിനസ്സ് ഒരുമിച്ച് നടത്തുന്ന അഗൻ, കുറൾ എന്നീ കസിൻമാരുടെ കഥയാണ് 'ഡ്യൂഡ്'. വ്യക്തിപരമായ വികാരങ്ങളും സാമൂഹിക സമ്മർദങ്ങളും അവരുടെ തൊഴിൽപരവും കുടുംബപരവുമായ ജീവിതത്തിൽ ഇടപെടുന്നതോടെ അവരുടെ ബന്ധം പരീക്ഷിക്കപ്പെടുന്നു. കുടുംബപരമായ പ്രതീക്ഷകളും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളും എങ്ങനെ അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതിലാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആർ. ശരത്കുമാർ, ഹൃദു ഹാറൂൺ, രോഹിണി, ഐശ്വര്യ ശർമ്മ, നേഹ ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സായ് അഭ്യങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിവേക്, പാൽ ഡബ്ബ, ആദേഷ് കൃഷ്ണ, സെംവി തുടങ്ങിയവർ ചേർന്നാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. നികേത് ബൊമ്മി ഛായാഗ്രഹണവും ഭരത് വിക്രമൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ലതാ നായിഡു പ്രൊഡക്ഷൻ ഡിസൈനിംഗ് കൈകാര്യം ചെയ്തപ്പോൾ യാനിക്ക് ബെൻ, ദിനേശ് സുബ്ബരായൻ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫി.
advertisement
പി. എൽ. സുബെന്തർ (ആർട്ട് ഡയറക്ഷൻ), അനുഷ വിശ്വനാഥൻ (കൊറിയോഗ്രാഫി), സുരേഷ് രവി (കളർ ഗ്രേഡിംഗ്), മാംഗോ പോസ്റ്റ് (വിഷ്വൽ എഫക്ട്സ്), സിങ്ക് സിനിമ (സൗണ്ട് ഡിസൈൻ), തപസ് നായക് (സൗണ്ട് മിക്സിംഗ്), പൂർണിമ രാമസ്വാമി (കോസ്റ്റ്യൂംസ്) എന്നിവരും സാങ്കേതിക സംഘത്തിൽ ഉൾപ്പെടുന്നു.
തിയേറ്റർ റിലീസിന് ശേഷം 'ഡ്യൂഡ്' ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുകയാണ്. 2025 നവംബർ 14 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാകും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഉൾപ്പെടെയുള്ള ഒന്നിലധികം ഭാഷകളിൽ ചിത്രം കാണാൻ സാധിക്കും.
