TRENDING:

തുടക്കം പിഴച്ചില്ല; ആദ്യ ആഴ്ചയിൽ 10.59 കോടിയുടെ കളക്ഷനുമായി 'പ്രകമ്പനം'

Last Updated:

എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയിരിക്കുന്ന ഫുൾ-പാക്ക്ഡ് എന്റർടെയ്നറാണ് 'പ്രകമ്പനം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യ ഷോ പ്രദർശിപ്പിച്ചു തുടങ്ങിയ മലയാള ചിത്രം 'പ്രകമ്പനം' രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത് 10.59 കോടി. ചിത്രം റിലീസിന്റെ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോൾ ഏകദേശം അറുപതോളം സ്ക്രീനുകളിൽ പുതുതായി 250ലധികം ഷോകൾ നടന്നുവരുന്നു. 210ലധികം തിയേറ്ററുകളിലാണ് 'പ്രകമ്പനം' ഇപ്പോൾ പ്രദർശിപ്പിക്കുന്നത് എന്ന് അണിയറപ്രവവർത്തകർ.
പ്രകമ്പനം
പ്രകമ്പനം
advertisement

ആദ്യവാരം അവസാനിക്കുമ്പോൾ തന്നെ ചിത്രം ലോകവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് 7കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയത്. വലിയ താരനിരയെക്കാൾ സിനിമയുടെ മേക്കിങ്ങിലാണ് മലയാളികൾ എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും, അതാണ് ‘പ്രകമ്പനം’ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണം എന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ഒരു മുഴുനീള ഫാമിലി കോമഡി–ഹൊറർ ഡ്രാമയായ ചിത്രം, എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കും വിധമുള്ള ചിത്രമാണ്. ഗണപതി, സാഗർ, സൂര്യ അൽ അമീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ശീതൾ ജോസഫാണ് നായിക.

advertisement

എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയിരിക്കുന്ന ഫുൾ-പാക്ക്ഡ് എന്റർടെയ്നറാണ് 'പ്രകമ്പനം'.

വലിയ സ്റ്റാർ കാസ്റ്റ് ഇല്ലാതിരുന്നിട്ടും പ്രേക്ഷകർക്ക് 'അച്ഛമ്മയും പിള്ളേരും' ചിരിയുടെ പൊടിപൂരം നൽകി.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്റേതുമാണ്.

advertisement

അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരാണ് അഭിനേതാക്കൾ. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഗീതം: ബിബിൻ അശോക്, പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ, ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റിംഗ്: സൂരജ് ഇ.എസ്., ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ; സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ്: എം.ആർ. രാജകൃഷ്ണൻ, ഡി.ഐ.: രമേഷ് സി.പി., വി.എഫ്.എക്സ്.: മെറാക്കി, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജയൻ പൂങ്കുളം, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്; ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തുടക്കം പിഴച്ചില്ല; ആദ്യ ആഴ്ചയിൽ 10.59 കോടിയുടെ കളക്ഷനുമായി 'പ്രകമ്പനം'
Advertisement
Open in App
Home
Video
Impact Shorts
Web Stories