ജൂൺ 2025 വരെ ചിത്രീകരണം തുടരും. രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്റെ മികച്ച ടീമിനൊപ്പം ചേർന്ന് മറ്റൊരു കഥക്ക് ജീവൻ പകരാനുള്ള ശ്രമത്തിലാണെന്നും നിർമ്മാതാക്കളായ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ പറഞ്ഞു. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും അവർ അഭിപ്രായപ്പെട്ടു.
തന്റെ ആശയങ്ങളെ പൂർണ്ണമായും പിന്തുണക്കുന്ന നിർമ്മാതാക്കൾക്കൊപ്പം വീണ്ടും ഒന്നിക്കുന്നത് ആവേശകരമാണെന്നും, ഭ്രമയുഗം ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു സമ്മാനിച്ചതെന്നും ചിത്രം രചിച്ചു സംവിധാനം ചെയ്യുന്ന രാഹുൽ സദാശിവൻ പറഞ്ഞു. പ്രണവ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്നത് അതിഗംഭീരമായ ഒരനുഭവമാണെന്നും, NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
2025 ന്റെ അവസാന പാദത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പി.ആർ.ഒ. - ശബരി.
