TRENDING:

Oommen Chandy| നിയമസഭയിൽ 50 വർഷം; ഉമ്മൻചാണ്ടിക്ക് ആശംസകളുമായി യുവതാരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും

Last Updated:

ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് നിയമസഭാംഗമായിട്ട് നാളെ 50 വർഷം തികയുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമസഭയിൽ 50 വർഷം എന്ന നാഴികക്കല്ല് പൂർത്തിയാക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് നിയമസഭാംഗമായിട്ട് നാളെ 50 വർഷം തികയുകയാണ്. 1970 മുതൽ 11 തിരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടിയല്ലാതെ മറ്റാരും കേരള നിയമസഭയിലെത്തിയിട്ടില്ല. രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം രാഷ്ട്രീയ ഭേദമില്ലാതെ ഉമ്മൻചാണ്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ മേഖലയിലെ പ്രമുഖരും ഉമ്മൻചാണ്ടിക്ക് ആശംസയുമായി രംഗത്തെത്തി.
advertisement

Also Read- 'ഫോൺ വെച്ചിട്ട് പോടോ ഉമ്മൻചാണ്ടി....'; അബദ്ധം പറ്റിയ കഥ പറഞ്ഞ് ഡോക്ടർ സുൽഫി നൂഹു

യുവതാരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും വീഡിയോ സന്ദേശത്തിലൂടെയാണ് ഉമ്മൻചാണ്ടിക്ക് ആശംസകൾ നേർന്നത്. ''നിയമസഭയിൽ 50 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഉമ്മൻചാണ്ടി സാറിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും''- പൃഥ്വിരാജ് പറഞ്ഞു.

advertisement

''അൻപതുവർഷം നിയമസഭയിൽ പൂർത്തിയാക്കുന്ന ശ്രീ ഉമ്മൻചാണ്ടി സാറിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ''- ഉണ്ണി മുകുന്ദൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിൽ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് അരനൂറ്റാണ്ടിലേറെ എംഎൽഎയായത് പാലായുടെ സ്വന്തം കെഎം മാണി മാത്രമാണ്. കെ എം മാണി 18,728 ദിവസമാണ് പാലായുടെ എംഎൽഎയായിരുന്നു. ഉമ്മൻചാണ്ടി പുതുപ്പള്ളിയുടെ എംഎൽഎയായിട്ട് (ഇന്നുവരെ) 18,044 ദിവസമായി.

മലയാളം വാർത്തകൾ/ വാർത്ത/Film/
Oommen Chandy| നിയമസഭയിൽ 50 വർഷം; ഉമ്മൻചാണ്ടിക്ക് ആശംസകളുമായി യുവതാരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും
Open in App
Home
Video
Impact Shorts
Web Stories