TRENDING:

'ദുഷ്ടനും ക്രൂരനും ശക്തനുമായ വില്ലന്‍'; കുംഭയായി പൃഥ്വിരാജ്; രാജമൗലി ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പുറത്ത്

Last Updated:

രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ കുംഭ എന്ന കിടിലന്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
News18
News18
advertisement

'ഞാന്‍ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ മനസുള്ള കഥാപാത്രം. കുംഭയെ അവതരിപ്പിക്കുന്നു' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം തയ്യാറായിരിക്കൂ എന്ന് മഹേഷ് ബാബുവിനോടും കളി തുടങ്ങിയെന്ന് ചിത്രത്തിലെ നായിക പ്രിയങ്കാ ചോപ്രയോടും പൃഥ്വി പോസ്റ്റില്‍ പറയുന്നു. തന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ലോകമുണ്ടാക്കിയതിന് രാജമൗലിയോട് നന്ദി പറയുന്നതായും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

advertisement

ഏറ്റവും ദുഷ്ടനും ക്രൂരനും കരുത്തനുമായ വില്ലനായ കുംഭയെ അവതരിപ്പിക്കുന്നു എന്നാണ് രാജമൗലി ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം കുറിച്ചത്. 'ആദ്യഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ പൃഥ്വിരാജിന്റെ അടുത്തേക്ക് പോയി ഞാന്‍ പറഞ്ഞു, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് താങ്കളെന്ന്. ദുഷ്ടനും ക്രൂരനും ശക്തനുമായ വില്ലന്‍ കുംഭയ്ക്ക് ജീവന്‍ നല്‍കിയത് സര്‍ഗാത്മകമായി വളരെ സംതൃപ്തിയേകിയ കാര്യമാണ്. അദ്ദേഹത്തിൻ്റെ കസേരയിലേക്ക്... അക്ഷരാർത്ഥത്തിൽ... മാറിയതിന് പൃഥ്വിരാജിന് നന്ദി' -രാജമൗലി കുറിച്ചു.

advertisement

എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവിൽ പുരോ​ഗമിക്കുകയാണ്. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി നിർമാണ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് നിർമാതാവ് തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞിരുന്നു. പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു പ്രതിഫലം വാങ്ങാതെയാണ് സിനിമ ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ഓസ്കർ ജേതാവ് എം‌ എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ദുഷ്ടനും ക്രൂരനും ശക്തനുമായ വില്ലന്‍'; കുംഭയായി പൃഥ്വിരാജ്; രാജമൗലി ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പുറത്ത്
Open in App
Home
Video
Impact Shorts
Web Stories