TRENDING:

Happy Birthday Mammukka | കട്ടൻചായയും ബിരിയാണിയും നിറയുന്ന ഉച്ചനേരങ്ങൾ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

Last Updated:

Prithviraj wishes Mammootty on his birthday | ഹൃദയത്തിന്റെ ഭാഷയിൽ മമ്മുക്കയ്ക്ക് പിറന്നാൾ ആശംസയുമായി പൃഥ്വി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്താരാഷ്ട്ര കില്ലാഡിയായ ചേട്ടൻ രാജയും അനുജൻ സൂര്യ നാരായണനും. 'പോക്കിരി രാജ'യിലെ ഈ ചേട്ടനെയും അനുജനെയും പ്രേക്ഷകർ കയ്യടിച്ച് സ്വീകരിച്ചിട്ടുണ്ട്. അച്ഛൻ സുകുമാരനും മകൻ പൃഥ്വിരാജും മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്തിയിട്ടുണ്ട്. രണ്ടു തലമുറ കടന്ന സൗഹാർദ്ദത്തിന്റെ ഊഷ്മളത പൃഥ്വിരാജും ദുൽഖർ സൽമാനും പങ്കിടുന്നു. ഇരുവർക്കും ഡ്രൈവിംഗ് ഭ്രമം ഏതാണ്ട് ഒരുപോലെയാണ്. മമ്മുക്കയുടെ ജന്മദിനത്തിന് ആദ്യം തന്നെ ആശംസയുമായി എത്തിയിരിക്കുന്നത് പൃഥ്വിരാജാണ്. എഴുപതിന്റെ 'ചെറുപ്പം' കാത്തുസൂക്ഷിക്കുന്ന മമ്മുക്കയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ പൃഥ്വി എഴുതുന്നു.
മമ്മൂട്ടിയും പൃഥ്വിരാജും
മമ്മൂട്ടിയും പൃഥ്വിരാജും
advertisement

മമ്മുക്കയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകൾ ചുവടെ:

"എന്റെ കയ്യിൽ ഇതിലും മികച്ച ഒരു ഫോട്ടോ ഇല്ല.. എന്തെന്നാൽ ബിരിയാണിയും കട്ടൻചായയും നിറയുന്ന ആ ഉച്ചനേരങ്ങളിൽ പലപ്പോഴും അക്കാര്യം മറന്നുപോകും. എന്നാൽ സ്വപ്നം കാണുന്ന ദശലക്ഷക്കണക്കിന് പേർക്കും അഭിനയമോഹം കൊണ്ടുനടക്കുന്നവർക്കും എന്ന പോലെ താങ്കൾ എനിക്ക് എത്രമാത്രം പ്രധാനമാണ് എന്ന കാര്യം ഒരുപക്ഷെ താങ്കൾ അറിയുന്നുണ്ടാവില്ല. മറ്റെന്തിനേക്കാളും, ചാലുവിനും സുർമി ചേച്ചിക്കും നന്ദി! ഞാൻ താങ്കളെ സ്നേഹിക്കുന്നു.. ലോകം താങ്കളെ സ്നേഹിക്കുന്നു! ജന്മദിനാശംസകൾ ഇക്ക!"

advertisement

advertisement

പോക്കിരി രാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച സിനിമയായിരുന്നു പതിനെട്ടാം പടി. എന്നാൽ ഇതിൽ ഇരുവരുടെയും കോമ്പിനേഷൻ രംഗങ്ങൾ ഒന്നും ഇല്ലായിരുന്നു. ട്വന്റി-ട്വന്റിയും ഇതുപോലൊരു ചിത്രമായിരുന്നു. ഇതിൽ സൂപ്പർ താരങ്ങൾ അഞ്ചു പേരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ പൃഥ്വിരാജ് ഉൾപ്പെടെയുള്ള യുവതാരങ്ങൾ ഡാൻസ് രംഗത്തിലെ അതിഥി വേഷം കൈകാര്യം ചെയ്തിരുന്നു.

പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജ ഇറങ്ങിയപ്പോൾ പൃഥ്വിരാജ് ഉൾപ്പെട്ടിരുന്നില്ല. അത് സിനിമയ്ക്കുള്ളിൽ തന്നെ രസകരമായ ഡയലോഗിൽ പരാമർശിക്കുകയും ചെയ്തു. ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കിലാണ് മധുര രാജയുടെ അനുജൻ എന്ന് ചിത്രത്തിൽ പരാമർശമുണ്ട്. അതേ സമയം തന്നെയാണ് പൃഥ്വിരാജ് മോഹൻലാൽ നായകനായ ആദ്യ ചിത്രം സംവിധാനം ചെയ്ത് പുറത്തിറക്കിയതും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Prithviraj wishes Mammootty on his birthday: "I don’t have a better photo.. coz we always forget to take one on those biriyaani and black tea afternoons. And more than anything else, thank you for Chaalu and Surmi chechi! Happy birthday Ikka!," he wrote

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Mammukka | കട്ടൻചായയും ബിരിയാണിയും നിറയുന്ന ഉച്ചനേരങ്ങൾ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്
Open in App
Home
Video
Impact Shorts
Web Stories