"പ്രിയപ്പെട്ട ശേഖര്‍, നിനക്കെന്‍റെ ആയിരം ആദരാഞ്ജലികള്‍. കോളേജ് പഠനകാലത്ത് ഞാന്‍ കണ്ട ഏറ്റവും ബുദ്ധിമാനും എന്നെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും പ്രചോദനം നല്‍കിയ സുഹൃത്തുമായിരുന്നു നീ. സിനിമയുടെ ലോകത്തേക്ക് നിന്നെ വലിച്ചിഴച്ചത് ഞാനാണ്. AI യും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് നീയാണ്. പിന്നെ നീ സിനിമയില്‍ നിന്ന് മാറി സഞ്ചരിച്ചു. ഇഷ്ടവഴികളിലൂടെ സ്വന്തം ഇഷ്ടം പോലെ നടക്കുന്നതായിരുന്നല്ലോ നിന്‍റെ ശീലം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിനുശേഷം നീ സിനിമ വേണ്ടെന്നുവെച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖര്‍. വിപ്ലവകരമായ പ്രൊഡക്ഷന്‍ ഡിസൈനിലൂടെ ദൃശ്യവിസ്മയം തീര്‍ത്ത മഹാകലാകാരന്‍. ഒരിക്കല്‍കൂടി നിനക്കെന്‍റെ പ്രണാമം."
advertisement
'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലൂടെയാണ് ശേഖർ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുക. ഇതിലെ 'ആലിപ്പഴം പെറുക്കാൻ' എന്ന ഗാനത്തിലെ പ്രശസ്തമായ ആന്റി ഗ്രാവിറ്റി റൂം അദ്ദേഹം രൂപകൽപ്പന ചെയ്തതാണ്. മുഴുവൻ മുറിയും കറങ്ങുന്ന സ്റ്റീൽ റിഗ്ഗിലാണ് നിർമ്മിച്ചത്.
നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, ചാണക്യൻ, ഒന്ന് മുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങളിൽ ശേഖർ പ്രവർത്തിച്ചിരുന്നു.
Summary: Director Priyadarshan pays tribute to veteran art director K. Shekhar, who passed away at the age of 72. He passed away at his home in Thiruvananthapuram. Shekhar was known for his imagination and excellent set designs. Shekhar is best remembered for the film 'My Dear Kuttichathan'. He designed the famous anti-gravity room in the song 'Alipazham Perukkan' from the film. The entire room was built on a rotating steel rig
