TRENDING:

'ജനങ്ങളുടെ മുന്നിൽ ഇത്രയും അപമാനിതനാക്കിയിട്ട് ഇനിയെന്ത് ഒത്തുതീർപ്പ്' : ഹരീഷ് കണാരൻ വിഷയത്തിൽ ബാദുഷ

Last Updated:

'ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ ഹരീഷ് കണാരനിൽ (Hareesh Kanaran) നിന്നും 20 ലക്ഷം രൂപ കടംവാങ്ങിയ ശേഷം മടക്കിനൽകിയില്ല എന്ന ആരോപണത്തിന് ആദ്യമായി പരസ്യപ്രതികരണവുമായി നിർമാതാവ് ബാദുഷ (Producer Badusha). ഒരു സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകുകയും, ശേഷം തനിക്ക് അവസരം നിഷേധിക്കുകയുമുണ്ടായി എന്ന് ഹരീഷ് ഒരു വാർത്താ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. താൻ നിർമിക്കുന്ന സിനിമ റേച്ചൽ പുറത്തിറങ്ങിയ ശേഷം പ്രതികരിക്കും എന്ന ക്യാപ്‌ഷനോടെ മോഹൻലാൽ ചിത്രം 'ഇരുപതാം നൂറ്റാണ്ടിൽ' നിന്നുള്ള ഒരു വീഡിയോ ശകലം ബാദുഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം ഇപ്പോൾ മറ്റൊരു പോസ്റ്റും അദ്ദേഹം അപ്‌ലോഡ് ചെയ്തിരിക്കുന്നു. ബാദുഷ വിളിച്ചു, സെറ്റിൽ ചെയ്‌തോളാം എന്ന് പറഞ്ഞു എന്ന് ഹരീഷ് കണാരൻ പറയുന്ന ഒരു വീഡിയോയുടെ ഒപ്പമാണ് ഇപ്പോഴത്തെ പ്രതികരണം.
ബാദുഷ
ബാദുഷ
advertisement

"ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. "ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല" ഈ ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് , ഇനി എന്ത് ഒത്തുതീർപ്പ് എനിക്ക് ഉള്ളത്. പറയാനുള്ളതെല്ലാം എൻ്റെ റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും. അതുവരെ എനിക്കെതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളൂ. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എൻ്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരുപാട് നന്ദി," ബാദുഷ കുറിച്ചു.

advertisement

"എനിക്ക് ഒന്നുരണ്ട് സിനിമകളുടെ ഡേറ്റ് തന്നിരുന്നു. 'അജയന്റെ രണ്ടാം മോഷണത്തിൽ' 40 ദിവസത്തെ ഡേറ്റ് കിട്ടിയിരുന്നു. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാൻ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്. മൂന്നു നാല് വർഷമായി ഞാൻ പണം തിരികെചോദിച്ചിരുന്നില്ല. വീടുപണി നടക്കുന്നുണ്ടായിരുന്നു. തരാമെന്ന്‌ പറയുന്നതല്ലാതെ, പണം കിട്ടാതെ മുന്നോട്ടു പോയി," എന്നായിരുന്നു ഹരീഷ് കണാരന്റെ പരാതി.

ഒടുവിൽ സിനിമയിൽ നിന്നും വിളി വരാതായി. ടൊവിനോ തോമസിനെ നേരിട്ട് കണ്ടപ്പോൾ ഹരീഷിനെ വിളിച്ചിട്ട് പ്രതികരണമില്ല എന്നായിരുന്നു അറിയാൻ കഴിഞ്ഞത് എന്ന് ഹരീഷ്. ഇടവേള ബാബു വഴിയും ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നതായി ഹരീഷ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Producer Badusha has made his first public response to the allegations that he borrowed Rs 20 lakh from actor Harish Kanaran and did not return it. Harish had told a news outlet that he was promised a role in a film and then denied the opportunity

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ജനങ്ങളുടെ മുന്നിൽ ഇത്രയും അപമാനിതനാക്കിയിട്ട് ഇനിയെന്ത് ഒത്തുതീർപ്പ്' : ഹരീഷ് കണാരൻ വിഷയത്തിൽ ബാദുഷ
Open in App
Home
Video
Impact Shorts
Web Stories