TRENDING:

'നീ ആണാണെങ്കിൽ നേരിട്ട് വാ'; ഹരീഷ് കണാരന്റെ പ്രതികരണ ശേഷം ബാദുഷയുടെ വീഡിയോ പോസ്റ്റ് ആർക്കുനേരെ?

Last Updated:

'ഇരുപതാം നൂറ്റാണ്ട്' സിനിമയിൽ മോഹൻലാൽ, സുരേഷ് ഗോപി, കെ.പി.എ.സി. സണ്ണി എന്നിവരുള്ള രംഗത്തിലെ ഡയലോഗാണ് ബാദുഷ പോസ്റ്റ് ചെയ്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കടമായി കൊടുത്ത 20 ലക്ഷം രൂപ തിരികെചോദിച്ച ശേഷം നൽകാമെന്നേറ്റ സിനിമയിലെ അവസരം ഒഴിവാക്കിയതിൽ പ്രതികരണവുമായി നടൻ ഹരീഷ് കണാരൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് എത്തിയിരുന്നു. നിർമാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ബാദുഷയ്ക്കെതിരെയായിരുന്നു ഹരീഷിന്റെ പരാതി. 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയ്ക്കായി 40 ദിവസത്തെ ഡേറ്റ് ബ്ലോക്ക് ചെയ്തിട്ടും സിനിമയിലേക്ക് ഹരീഷിനെ വിളിച്ചില്ല. പിന്നീട് ടൊവിനോയുമായി സംസാരിച്ച ശേഷമാണ്, ഹരീഷ് വിളിച്ചിട്ടു പ്രതികരിച്ചില്ല എന്ന രീതിയിൽ കാര്യങ്ങൾ പ്രചരിച്ചതായി അറിയാൻ കഴിഞ്ഞത്. ഇടവേള ബാബുവിന്റെ മധ്യസ്ഥതയിലും ഹരീഷ് ബാദുഷയുമായി സംസാരിച്ചു എന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഹരീഷ് കണാരൻ, ബാദുഷ
ഹരീഷ് കണാരൻ, ബാദുഷ
advertisement

ഈ വിഷയത്തിൽ ബാദുഷ പ്രതികരിച്ചതാകട്ടെ ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയും. 'ഇരുപതാം നൂറ്റാണ്ട്' സിനിമയിൽ മോഹൻലാൽ, സുരേഷ് ഗോപി, കെ.പി.എ.സി. സണ്ണി എന്നിവരുള്ള രംഗത്തിലെ ഡയലോഗാണ് ബാദുഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിലെ ഡയലോഗ് ഇങ്ങനെ: ‘‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിമിനൽ പോലും ഇത്രയും തരംതാഴ്ന്ന പ്രവർത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിൽ ഒരുത്തനെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. അതുമൊരു മൂന്നാംകിട പ്രതികാരത്തിന് വേണ്ടി. നീ ആണാണെങ്കിൽ നേരിട്ട് വാ. ഇതുപോലുള്ള പാവങ്ങളെ ഒന്നും വെറുതെ കുടുക്കരുത്. ശേഖരൻ കുട്ടി, നീ ഒന്നുറപ്പിച്ചോ? ഈ നസ്രാണിയെ കണ്ട ദിവസം മുതൽ നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു."

advertisement

കൂടുതൽ പ്രതികരണം തന്റെ അടുത്ത ചിത്രമായ 'റേച്ചൽ' ഇറങ്ങിയ ശേഷം മാത്രമെന്നും ബാദുഷ ക്യാപ്‌ഷനിൽ കുറിച്ചിട്ടുണ്ട്.

"ഇതൊക്കെ കേൾക്കുമ്പോൾ എന്റെ ഭാര്യക്ക് ഭയങ്കര ടെൻഷനാണ്. നമ്മൾ എപ്പോഴും യാത്ര ചെയ്യുന്ന ആൾക്കാരല്ലേ. ഇത് വടി കൊടുത്ത് അടി വാങ്ങുന്ന പരിപാടി ആയിപ്പോയി. ഇങ്ങനെ ഭീഷണി ഒക്കെ വരുമ്പോൾ ഇനി മുന്നോട്ട് എങ്ങനെയാണെന്ന് അറിയില്ല" എന്ന് ഹരീഷ് കണാരൻ പ്രതികരിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Hareesh Kanaran had come forward a few days ago to respond to the cancellation of the opportunity in the film that he was promised after asking for the return of the Rs 20 lakh loan he had given. Badusha responded to this issue through an Instagram video. Badusha has posted a dialogue from a scene in the film 'Irupatham Noonandu' with Mohanlal, Suresh Gopi and K.P.A.C. Sunny

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'നീ ആണാണെങ്കിൽ നേരിട്ട് വാ'; ഹരീഷ് കണാരന്റെ പ്രതികരണ ശേഷം ബാദുഷയുടെ വീഡിയോ പോസ്റ്റ് ആർക്കുനേരെ?
Open in App
Home
Video
Impact Shorts
Web Stories