പ്രീമിയം കാർ എടുത്ത് അത് സെക്കൻഡ് ഹാൻഡ് ആയി വിൽക്കുമ്പോൾ ഒരു വില കിട്ടും. എന്നാൽ തനിക്ക് ഒന്നും കിട്ടിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് സിനിമ നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു രമേഷ് പിഷാരടിയുടെ പരാമർശം
'ഒരു സർവീസ് സെക്ടറിൽ ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നൊരാളുടെ പ്രതിഫലം അയാൾ തന്നെയാണ് തീരുമാനിക്കുന്നത്. എനിക്കൊരു പ്രീമിയം കാർ വേണം, അത് നിങ്ങൾ എനിക്ക് വില കുറച്ച് തരണം എന്ന് പറഞ്ഞാൽ ഏത് കമ്പനി ആർക്ക് തരും?', എന്നായിരുന്നു രമേശ് പിഷാരടി പറഞ്ഞത്.
advertisement
സിനിമാ നിർമ്മാതാക്കളുടെ പ്രശ്നങ്ങളെ പറ്റി സുരേഷ് കുമാർ പറഞ്ഞതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ രമേഷ് പിഷാരടിയോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് ലിസ്റ്റിൽ സ്റ്റീഫൻ പറഞ്ഞു. താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ജനുവരിയിൽ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാറിന്റെ മാത്രം തീരുമാനമല്ലെന്നും ലിസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.