TRENDING:

Pushpa franchise | ക്ളൈമാക്സിലെ സ്ഫോടനം കൊണ്ടവസാനിക്കുന്നില്ല; 'പുഷ്പ 3'ന്റെ സാധ്യത നൽകി നിർമാതാവ്

Last Updated:

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, നിർമ്മാതാവ് രവിശങ്കർ ആരാധകർക്ക് പ്രതീക്ഷയേകുന്ന ഒരു സൂചന നൽകിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'പുഷ്പ 2: ദി റൂൾ' (Pushpa 2: The Rule) അവസാനം എന്ന് നിങ്ങൾ കരുതിയിരുന്നെങ്കിൽ, വീണ്ടും ചിന്തിക്കുക. പുഷ്പരാജ് ഇനിയും വരും. 2024 ൽ ബോക്സ് ഓഫീസിലെ ഉജ്ജ്വല വിജയത്തിന് ശേഷം, അല്ലു അർജുന്റെ (Allu Arjun) ഐക്കണിക് കഥാപാത്രം മറ്റൊരു അധ്യായത്തിനായി ഒരുങ്ങുകയാണ്.
പുഷ്പ
പുഷ്പ
advertisement

മാസങ്ങളായി പുഷ്പ 3 യെക്കുറിച്ച് ആരാധകർ ഊഹാപോഹങ്ങൾ നടത്തിവരികയായിരുന്നു. പ്രത്യേകിച്ച് പുഷ്പ 2ന്റെ അവസാന ക്രെഡിറ്റുകൾ ഒരു വലിയ തുടർച്ചയെക്കുറിച്ച് സൂചന നൽകിയിരുന്നു. എന്നാൽ ഇതുവരെ നിശബ്ദതയല്ലാതെ മറ്റൊന്നുമുണ്ടായില്ല. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, നിർമ്മാതാവ് രവിശങ്കർ ഒടുവിൽ ആരാധകർക്ക് പ്രതീക്ഷയേകുന്ന ഒരു സൂചന നൽകിയിരുന്നു. അടുത്ത ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കാൻ പോകുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു.

'പുഷ്പ 3' തീർച്ചയായും ഉണ്ടാവുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പക്ഷേ അത് നിർമ്മാണത്തിലേക്ക് കടക്കുന്നത് കാണാൻ ആരാധകർ കുറച്ച് സമയം കാത്തിരിക്കേണ്ടിവരും. അല്ലു അർജുൻ നിലവിൽ രണ്ട് പ്രധാന ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് ആറ്റ്ലി സംവിധാനം ചെയ്യുന്നതും മറ്റൊന്ന് ത്രിവിക്രം ശ്രീനിവാസിന്റെതും. ഈ രണ്ടു ചിത്രങ്ങളും പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷമെടുക്കും. അതിനാൽ, പുഷ്പ 3 വരും എന്നുറപ്പുണ്ടെങ്കിലും, അത് തിയേറ്ററുകളിൽ എത്തുന്നതിനു നീണ്ട കാത്തിരിപ്പ് തുടരും.

advertisement

"പുഷ്പ 3 തീർച്ചയായും ആരംഭിക്കും. അല്ലു അർജുൻ ഇപ്പോൾ സംവിധായകൻ ആറ്റ്‌ലി കുമാറിനൊപ്പം രണ്ട് ചിത്രങ്ങളും ത്രിവിക്രം ശ്രീനിവാസിനൊപ്പം മറ്റൊരു ചിത്രവും ചെയ്യുന്നു. ഈ രണ്ട് ചിത്രങ്ങൾക്ക് ശേഷമായിരിക്കും പുഷ്പ 3. രണ്ട് ചിത്രങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് വർഷമെടുക്കും," രവിശങ്കർ ചടങ്ങിൽ പറഞ്ഞു.

അതേസമയം, സംവിധായകൻ സുകുമാറും രാം ചരൺ നായകനാകുന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ്. അത് പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ട് വർഷമെടുക്കും. പ്രധാന നടനും സംവിധായകനും തിരക്കിലായതിനാൽ, പുഷ്പ 3 ഏകദേശം രണ്ടര വർഷത്തിനുള്ളിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, മുൻ ചിത്രങ്ങളുടെ കാലതാമസത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ടീം വേഗത്തിൽ നീങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്ന് രവിശങ്കർ ആരാധകർക്ക് ഉറപ്പ് നൽകി. 2028 ൽ റിലീസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തയാറെടുപ്പ്.

advertisement

"മുമ്പ് സംഭവിച്ചതുപോലെ കാര്യങ്ങൾ ഞങ്ങൾ വൈകിപ്പിക്കില്ല. പക്ഷേ മൂന്ന് വർഷത്തിനുള്ളിൽ വേഗത്തിൽ തിരിച്ചുവരാമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ ചിത്രം 2028ൽ പ്രേക്ഷകരുടെ മുന്നിലെത്തും," രവിശങ്കർ പറഞ്ഞു.

പുഷ്പ 3 ന്റെ നിർമിതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, പുഷ്പ 2: ദി റൂളിനേക്കാൾ വലുതും അഭിലഷണീയവുമായ ചിത്രമായിരിക്കുമെന്ന് ശ്രീകാന്ത് വെളിപ്പെടുത്തി. മൂന്നാം ഭാഗത്തിൽ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരുമെന്നും കഥയ്ക്ക് കൂടുതൽ ആഴവും കൗതുകവും നൽകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Producer of Allu Arjun's iconic Pushpa franchise hints about a third outing after Pushpa 2: The Rule

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa franchise | ക്ളൈമാക്സിലെ സ്ഫോടനം കൊണ്ടവസാനിക്കുന്നില്ല; 'പുഷ്പ 3'ന്റെ സാധ്യത നൽകി നിർമാതാവ്
Open in App
Home
Video
Impact Shorts
Web Stories