TRENDING:

സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടു; വ്യസനസമേതം സിനിമാ നിർമാതാവിന്റെ പരാതി

Last Updated:

പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ നെഗറ്റീവ് പ്രചാരണം നടത്തിയതായും ആരോപിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓൺലൈൻ സിനിമാ റിവ്യൂവറിനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. 'വ്യസന സമേതം ബന്ധുമിത്രാതികൾ' എന്ന സിനിമയുടെ നിർമാതാവ് വിപിൻദാസാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ നെഗറ്റീവ് പ്രചാരണം നടത്തിയതായും ആരോപണം ഉന്നയിക്കുന്നുണ്ട്.
വ്യസനസമേതം ബന്ധുമിത്രാദികൾ
വ്യസനസമേതം ബന്ധുമിത്രാദികൾ
advertisement

പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ നെഗറ്റീവ് പ്രചാരണം നടത്തിയതായും ആരോപിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ നിരൂപകൻ ബിജിത്ത് വിജയനും 'സിനിഫൈൽ' എന്ന ഗ്രൂപ്പുമിനുമെതിരെ പാലാരിവട്ടം പൊലീസിൽ മാനനഷ്ടക്കേസ് നൽകിയതെന്ന് സിനിമയുടെ പ്രൊഡ്യൂസർ വിപിൻദാസ്, ഡയറക്ടർ എസ്. വിപിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ നിന്നുള്ളവരായതിനാൽ അവിടെയും കേസ് കൊടുത്തിട്ടുണ്ട്. കൂടാതെ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയിലും പരാതിയുണ്ട്, ഇരുവരും കക്ഷിചേരാൻ സമ്മതിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടു; വ്യസനസമേതം സിനിമാ നിർമാതാവിന്റെ പരാതി
Open in App
Home
Video
Impact Shorts
Web Stories