മലയാള സിനിമയിൽ താരങ്ങൾ ധീരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയാൽ അത് അവരുടെ ബന്ധങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരു അഭിമുഖത്തിനിടയിലാണ് താരങ്ങളുടെ നിലപാടുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ സന്തോഷ് ടി. കുരുവിള ടൊവിനോയുടെ നിലപാടുകളെക്കുറിച്ച് പരാമർശിച്ചത്.
'ചില കാര്യങ്ങളില്‍ ടൊവിനോ എടുക്കുന്ന പല തീരുമാനങ്ങളേയും അംഗീകരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ നിര്‍മാതാവ് വന്ന് പുള്ളിയോട് നമ്മളൊക്കെ ക്രിസ്ത്യാനികളാണ് നമ്മള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് പറഞ്ഞു. അദ്ദേഹത്തിനെ അത് വളരെ ഇറിറ്റേറ്റഡ് ആക്കി. ഇനി ജീവിതത്തില്‍ ആ നിര്‍മാതാവിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.' സന്തോഷ് ടി കുരുവിള പറയുന്നു.
advertisement
''ആ നിലപാടാണ് നമ്മള്‍ അംഗീകരിക്കേണ്ടത്. ഒരാവശ്യവുമില്ലാതെയാണ് അത് പറഞ്ഞത്. എന്നോട് ഒരാള്‍ വന്ന് നമ്മളൊക്കെ ക്രിസ്ത്യാനികളാണ് നമ്മള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ അവന്റെ ചെവിക്കുറ്റിക്കിട്ട് ഒന്ന് പൊട്ടിക്കും. ഇതാണ് നമ്മുടെ രാജ്യത്തുണ്ടാകുന്ന പ്രധാന പ്രശ്‌നം. നമ്മുടെ സമൂഹത്തിലും സിനിമയിലുമുണ്ടാകുന്ന പ്രശ്‌നം. ആവശ്യമില്ലാതെ ആള്‍ക്കാരെ കുത്തിത്തിരിക്കാന്‍ നോക്കും. ഒരുപക്ഷെ വേറെ ആരോടെങ്കിലും ആണെങ്കില്‍ അങ്ങനെയാകണം എന്നില്ല പ്രതികരിക്കുന്നത്'' എന്നും അദ്ദേഹം പറഞ്ഞു.