TRENDING:

'മാർക്കോയുടെ ഒടിടി റിലീസ് ഇപ്പോൾ ഇല്ല'; തെറ്റായ വാർ‌ത്ത എന്ന് നിർമ്മാതാവ്

Last Updated:

89 സ്ക്രീനുകളിൽ തുടങ്ങിയ മാർക്കോയുടെ റിലീസ് ഇപ്പോൾ 1500 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാർക്കോ സിനിമയുടെ ഒടിടി സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. സിനിമയുടെ ഒടിടി സംബന്ധിച്ചുള്ള തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഒരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും കരാറുകള്‍ ഒപ്പുവെച്ചിട്ടില്ലെന്നും നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് പത്രക്കുറിപ്പില്‍ അറിയിച്ചു..
News18
News18
advertisement

'മാർക്കോ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ ഒരു ഘട്ടത്തില്‍ യാതൊരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും കരാറുകള്‍ ഒപ്പുവെച്ചിട്ടില്ല എന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇതിന് വിപരീതമായി പ്രചരിക്കുന്നതെല്ലാം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളാണ്.

പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ മികച്ച അനുഭവം നല്‍കുന്നതിനായി നിര്‍മിച്ച സിനിമയാണ് മാർക്കോ. സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അത് പ്രേക്ഷകര്‍ ഏറ്റെടുത്ത് ആസ്വദിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ സിനിമയുടെ തീവ്രതയും ദൃശ്യസൗന്ദര്യവും ശബ്ദപ്രഭാവവും അനുഭവിക്കാനുള്ള ഏറ്റവും മികച്ച സ്ഥലം തിയേറ്ററുകളാണ്. അതിനാല്‍ നിങ്ങളുടെ അടുത്തുള്ള തിയേറ്ററില്‍ മാര്‍ക്കോ കാണാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

advertisement

ഒടിടി റിലീസ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്ന സാഹചര്യത്തില്‍, അതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഞങ്ങളുടെ അംഗീകൃത ഇടങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കിടും. അതുവരെ, ഈ വിഷയം സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും വിശ്വസിക്കാതിരിക്കാനും ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. മാര്‍ക്കോയ്ക്ക് ഇതുവരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ ആദരപൂര്‍വ്വം അംഗീകരിക്കുന്നു.'- ഷെരീഫ് മുഹമ്മദ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ ചിത്രം “മാർക്കോ” ഇതിനോടകം 100 കോടി ക്ലബിൽ ഇടം പിടിച്ചു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. മാര്‍ക്കോ തിയേറ്ററുകളിലെത്തി മൂന്നാം ആഴ്‌ച പിന്നിടുമ്പോള്‍ നിറഞ്ഞ സദസ്സില്‍ എല്ലാ ഭാഷകളിലും മികച്ച കളക്ഷന്‍ നേടി കുതിപ്പ് തുടരുകയാണ്. ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . 89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ 1500 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'മാർക്കോയുടെ ഒടിടി റിലീസ് ഇപ്പോൾ ഇല്ല'; തെറ്റായ വാർ‌ത്ത എന്ന് നിർമ്മാതാവ്
Open in App
Home
Video
Impact Shorts
Web Stories