TRENDING:

എത്രപേർ ശ്രദ്ധിച്ചു? ആ മലയാളം പാട്ടിനു പിന്നിൽ 'എൻജോയ് എൻജാമി' ടീം; പാടിയത് ജേക്സ് ബിജോയും റിമി ടോമിയും

Last Updated:

ജേക്സ് ബിജോയ്, അഖിൽ ചന്ദ്, റിമി ടോമി എന്നിവർ ചേ‍ർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. യൂട്യൂബിൽ ആറാം സ്ഥാനത്ത് ട്രെൻഡിംഗ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആവേശത്തോടെ ആടിപ്പാടാൻ 'വിലായത്ത് ബുദ്ധ'യിലെ (Vilaayath Budha) പ്രൊമോ ഗാനം പുറത്ത്. ജേക്സ് ബിജോയ്, അഖിൽ ചന്ദ്, റിമി ടോമി എന്നിവർ ചേ‍ർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. യൂട്യൂബിൽ ആറാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ് ഈ ഗാനം. ഭാഷാഭേദമന്യേ ലോകമാകെ ആരാധകരെ സൃഷ്ടിച്ച 'എന്‍ജോയ് എന്‍ജാമി'യുടെ അണിയറപ്രവർത്തകരാണ് ഈ പ്രൊമോ ഗാനത്തിന് പിന്നിലും ഒന്നിച്ചിരിക്കുന്നത്. ചടുലവും ആരും ചുവടുവെച്ചുപോകുന്നതുമാണ് ഈ ഗാനത്തിലെ വരികളും സംഗീതവും.
ഗാനരംഗം
ഗാനരംഗം
advertisement

പ്രൊമോ ഗാനത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഏറെ പേരുകേട്ട മോക്ക സ്റ്റുഡിയോയിലെ അമിത്ത് കൃഷ്ണനാണ്. 'എൻജോയ് എൻജാമി' ഉള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങളും കോക്ക് സ്റ്റുഡിയോയുടെ കീഴിൽ ഇറങ്ങിയിട്ടുള്ള ശ്രദ്ധേയ ഗാനങ്ങളുടേയും സംവിധാനം നി‍‍ർവഹിച്ച് ഏറെ പ്രശംസ നേടിയയാളാണ് അമിത്ത് കൃഷ്ണൻ. 'എൻജോയ് എൻജാമി'യുടെ ക്യാമറ ചലിപ്പിച്ച അഭിമന്യൂ സദാനന്ദനാണ് ഈ പ്രൊമോ ഗാനത്തിന്‍റേയും ക്യാമറ. രാജ് ബി. ഷെട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളായ 'കരാവലി', 'ജുഗാരി ക്രോസ്' എന്നീ സിനിമകൾക്കും ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഭിമന്യൂ സദാനന്ദനാണ്. ശ്രദ്ധേയ കോറിയാഗ്രഫറായ റിയ സൂദാണ് ഈ ഗാനത്തിന്‍റെ കോറിയോ ഗ്രാഫർ. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.

advertisement

'വിലായത്ത് ബുദ്ധ'യുടെ തിയേറ്റർ റിലീസിന് പിന്നാലെയാണ് സിനിമയുടെ പ്രൊമോ സോങ്ങ് തരംഗം സൃഷ്ടിക്കാനായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജും ഷമ്മി തിലകനും മത്സരിച്ചഭിനയിച്ചിരിക്കുന്ന 'വിലായത്ത് ബുദ്ധ' തിയേറ്ററുകളിൽ മികച്ച ജനപിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേപേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

advertisement

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി. അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The promo song of 'Vilaayath Budha' is out to make you dance with excitement. The song sung by Jakes Bejoy, Akhil Chand and Rimi Tomy is making waves on social media. This song is trending at number six on YouTube. The team behind 'Enjoy Njami', which has created fans all over the world regardless of language, is united behind this promo song. The lyrics and music of this song are lively and catchy

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
എത്രപേർ ശ്രദ്ധിച്ചു? ആ മലയാളം പാട്ടിനു പിന്നിൽ 'എൻജോയ് എൻജാമി' ടീം; പാടിയത് ജേക്സ് ബിജോയും റിമി ടോമിയും
Open in App
Home
Video
Impact Shorts
Web Stories