TRENDING:

'നായരായതിൽ അഭിമാനം'; നടി രാജി മേനോന്റെ പോസ്റ്റിൽ പ്രതിഷേധം

Last Updated:

രൂക്ഷപ്രതികരണങ്ങളിൽ പലതും സഭ്യതയുടെ പരിധി ലംഘിക്കുന്നതിനാൽ, ഇവിടെ രേഖപ്പെടുത്താൻ സാധ്യമല്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രണ്ടു പതിറ്റാണ്ട് കാലം മലയാള സിനിമാ, സീരിയൽ മേഖലകളിൽ സജീവമായി പ്രവർത്തിച്ച നടിയാണ് രാജി മേനോൻ. വാർത്താ അവതാരകയായും അവർ ഒരുകാലത്ത് മിനി സ്‌ക്രീനിൽ നിറഞ്ഞു നിന്നു. നിലവിൽ രാജി മേനോനെ പഴയതുപോലെ അഭിനയമേഖലയിൽ സജീവമായി കാണാൻ കഴിയുന്നില്ല എങ്കിലും, സോഷ്യൽ മീഡിയയിൽ അവരുടെ സാന്നിധ്യം അറിയാൻ സാധിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് രാജി മേനോൻ അപ്‌ലോഡ് ചെയ്ത ജാതി പരാമർശമുള്ള ഒരു പോസ്റ്റ് നെറ്റിസൺസിന്റെ വിമർശനത്തിന് പാത്രമായിരിക്കുന്നു.
രാജി മേനോൻ
രാജി മേനോൻ
advertisement

'നായർ ആയതിൽ അഭിമാനം' എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അവർ അപ്‌ലോഡ് ചെയ്തിരുന്നു. നൂറ്റാണ്ടുകളായി നിലനിന്ന ജാതിവ്യവസ്ഥയ്‌ക്കെതിരെ അരയും തലയും മുറുക്കി പോരാടിയ വിപ്ലവകാരികളും, അതിനു ശേഷം സ്വന്തം പേരിൽ നിന്നുപോലും ജാതിവാലുകൾ നീക്കം ചെയ്തവരുമായ ജനതയും ഉള്ള നാട്ടിൽ, സിനിമയിൽ പോലും ജാതിപ്പേരുകൾ ഉപയോഗിക്കുന്നതിനെതിരെ രോഷം ഇരമ്പുന്ന കാലഘട്ടത്തിലാണ് രാജി മേനോന്റെ പോസ്റ്റ്.

ഇന്റർനാഷണൽ നായർ അസോസിയേഷന്റെ ഓണപ്പരിപാടിക്ക് രാജി മുഖ്യാതിഥിയായ പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് 'പ്രൗഡ് ടു ബി എ നായർ' എന്ന് രാജി മേനോൻ കുറിച്ചിട്ടുള്ളത്. ഇതിനു കീഴിൽ അതിരൂക്ഷ പ്രതികരണങ്ങൾ കാണാം. പ്രതികരണങ്ങളിൽ പലതും സഭ്യതയുടെ പരിധി ലംഘിക്കുന്നതിനാൽ, ഇവിടെ രേഖപ്പെടുത്താൻ സാധ്യമല്ല. നായർ കുടുംബങ്ങളിൽ ഒരുകാലത്ത് നിലനിന്നു പോന്ന അനീതികളും ദുരാചാരങ്ങളും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ചരിത്രം പഠിക്കാൻ ആവശ്യപ്പെടുന്നവരും. രാജി മേനോന്റെ പോസ്റ്റ് ചുവടെ.

advertisement

മലയാള സിനിമയിലെ മുൻനിര താരങ്ങളും സംവിധായകരും ഉൾപ്പെടെ പലരും ഇന്ന് അവരുടെ സിനിമയിലെ കഥാപാത്രങ്ങൾക്ക് ജാതിപ്പേരിന് പുറത്തുനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വീട്ടുകാർ പേരിനൊപ്പം ചേർത്തുവച്ച ജാതിപ്പേരുകൾ എടുത്തുമാറ്റുന്നവരുടെ കൂട്ടത്തിലും നിരവധി അഭിനേതാക്കളുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Raji Menon is an actress who has been active in Malayalam cinema and serials for two decades. She also filled the mini screen as a news anchor. Although Raji Menon is currently not as active in the acting field as she used to be, her presence can be seen on social media. A post uploaded by Raji Menon a few days ago with a caste reference has come under criticism from netizens

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'നായരായതിൽ അഭിമാനം'; നടി രാജി മേനോന്റെ പോസ്റ്റിൽ പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories