'ആഘോഷങ്ങൾ ഒരു ദിവസം മുമ്പേ തുടങ്ങും. റെക്കോർഡുകൾ ഒരു ദിവസം മുമ്പേ വേട്ടയാടപ്പെടും. പുഷ്പരാജിൻ്റെ ഭരണം ഒരു ദിവസം മുമ്പേ തുടങ്ങും' എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ചിത്രത്തിന്റെ പുതിയ തീയതി പുറത്തുവിട്ടത്. റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമയുടെ റെക്കോർഡുകൾ തകർത്ത് 600 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റുപോയത്. ഇതിൻ്റെ വലിയൊരു ഭാഗം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നും (ആന്ധ്രപ്രദേശ്, തെലങ്കാന) ഉത്തരേന്ത്യയിൽ നിന്നുമാണ് വരുന്നത്, ഏകദേശം 375-400 കോടി രൂപ ഉണ്ടാവും. ബാക്കിയുള്ള ആഭ്യന്തര വിപണിയിൽ 100 കോടി രൂപ അധികമായി ചിത്രം നേടിയിട്ടുണ്ട്. 125 കോടി രൂപയ്ക്കാണ് ഓവർസീസ് അവകാശങ്ങൾ വിറ്റുപോയത്.
advertisement
നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം നൽകുന്നത്. അല്ലു അർജുനും ഫഹദ് ഫാസിലിനുമൊപ്പം രശ്മിക മന്ദാന, സുനിൽ, പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.