TRENDING:

'പുലി രണ്ടടി പുറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്നാ അർഥം': പുഷ്പ 2 'ദ റൂൾ' തുടങ്ങുന്നു

Last Updated:

അല്ലു അർജുന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അല്ലു അർജുന്‍റെ പുഷ്പ അവതാരം വീണ്ടുമെത്തുന്നു. പുഷ്പ ദ റൈസിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ  ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെ ജന്മദിനത്തില്‍ പുഷ്പ 2 ന്‍റെ അണിയറപ്രവര്‍ത്തകര്‍ #HuntForPushpa സവിശേഷമായൊരു കോണ്‍സപ്റ്റ് വീഡിയോ പുറത്തു വിട്ടുകൊണ്ട് ‘പുഷ്പ 2: ദ റൂള്‍’ അനൗണ്‍സ്മെന്‍റ്  നടത്തിയിരിക്കുകയാണ്. അല്ലു അർജുന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
advertisement

ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വീഡിയോ ആണു പുറത്തുവന്നിരിക്കുന്നത്. ചന്ദനക്കടത്തുകാരനായ പുഷ്പയുടെ തിരിച്ചുവരവാണ് വീഡിയോയിലുള്ളത്. രശ്മിക മന്ദാനയാണു നായിക. മൈത്രി മൂവി മേക്കേഴ്സാണു ചിത്രം നിർമിക്കുന്നത്. സുകുമാറാണു ചിത്രത്തിന്‍റെ രചനയും സംവിധാനവും. ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

2021ലാണ് പുഷ്പയുടെ ഒന്നാം ഭാഗം ഭാഷാ-ദേശപരമായ അതിര്‍വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ട് പാന്‍-ഇന്ത്യന്‍ സിനിമാസമവാക്യങ്ങളെ തിരുത്തിയെഴുതിയത്; സാധാരണക്കാരനായൊരു കഥാപാത്രത്തിനെ ഈ ചിത്രം ഒരു ‘യൂണിവേഴ്സല്‍ ഹീറോ’ ആക്കിമാറ്റി. ഇപ്പോഴിതാ ‘പുഷ്പ 2: ദ റൂള്‍’ ആഗോള ഇന്ത്യന്‍ സിനിമാ സമവാക്യങ്ങളെ തിരുത്തുവാന്‍ ഒരുങ്ങുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അല്‍പദിവസങ്ങള്‍ മുന്‍പ് #WhereIsPushpa? അഥവാ ‘പുഷ്പ എവിടെ?’ എന്ന ടൈറ്റിലോടുകൂടിയുള്ള വീഡിയോ പുറത്തിറങ്ങിയതോടെ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ എന്തായിരിക്കുമെന്ന ഇന്ത്യയൊട്ടാകെയുള്ള ആരാധകരുടെയും സിനിമാപ്രേമികളുടെയും ആകാംക്ഷ വാനോളം ഉയര്‍ന്നിരുന്നു. ഈയവസരത്തില്‍ പുഷ്പ 2വിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോയുടെ റിലീസോടെ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലാണ് എത്തിയിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
'പുലി രണ്ടടി പുറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്നാ അർഥം': പുഷ്പ 2 'ദ റൂൾ' തുടങ്ങുന്നു
Open in App
Home
Video
Impact Shorts
Web Stories