അതിശക്തനായ ഒരു വില്ലൻ തന്നെയാണ് ഫഹദിന്റെ കഥാപാത്രമെന്നും ആദ്യ ഭാഗത്തിൽ കണ്ടതുപോലെ പുഷ്പയെ വിറപ്പിക്കാൻ ഷെഖാവത്തിനാകും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ട്രെയിലറിൽ അല്ലുവിനും മുകളിലാണ് ഫഹദിനെ പ്ലേസ് ചെയ്തിരിക്കുന്നു എന്ന തരത്തിലും അഭിപ്രായങ്ങൾ ഉയരുന്നുണ്ട് . നിറയെ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും ഫഹദിന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ . ആദ്യ ഭാഗത്തിലെ ഫഹദിന്റെ പഞ്ച് ഡയലോഗ് ആയ 'പാർട്ടി ഇല്ലേ പുഷ്പ' ഇത്തവണ 'പാർട്ടി ഉണ്ട് പുഷ്പ' എന്ന് മാറ്റി ആവർത്തിക്കുന്നുണ്ട്.
advertisement
വിവിധ ഗെറ്റപ്പുകളും ഇമോഷണല്‍ സീനുകളും ഫൈറ്റും ഡാന്‍സുമെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് അല്ലു അർജുൻ പാക്കേജാണ് 'പുഷ്പ 2'. രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലിയും ചിത്രത്തില്‍ പ്രാധാന്യത്തോടെ എത്തുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് 'പുഷ്പ 2' തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടൈയ്മെൻ്റ്സ് ആണ്.