TRENDING:

L2 Empuraan: 'സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും..ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണില്ല'; രാജീവ് ചന്ദ്രശേഖര്‍

Last Updated:

ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും എമ്പുരാൻ കാണില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു സിനിമയും വിജയിക്കില്ലെന്നും താൻ എമ്പുരാൻ കാണില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക്
News18
News18
advertisement

അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ ഉള്ളടക്കത്തിനെപ്പറ്റി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം നിലനിൽക്കെ ചിത്രം കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിലെ 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും സെൻസർ ചെയ്ത ചിത്രം വ്യാഴ്ച്ചയോടെ തിയേറ്ററുകളിൽ വീണ്ടും എത്തുമെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ പുതിയ പോസ്റ്റ്. ലൂസിഫർ താൻ കണ്ടിരുന്നെന്നും തനിക്കിഷ്ടമായെന്നും ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണെന്നും കുറിപ്പിൽ പറയുന്നു.

advertisement

രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിങ്ങിന്റെ പൂർണരൂപം ഇങ്ങനെ,'ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? - അതെ.'

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മാര്‍ച്ച് 27-നാണു എമ്പുരാൻ ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
L2 Empuraan: 'സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും..ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണില്ല'; രാജീവ് ചന്ദ്രശേഖര്‍
Open in App
Home
Video
Impact Shorts
Web Stories