TRENDING:

'തലൈവര്‍ വേട്ട തുടങ്ങി' ; ആവേശം നിറച്ച് 'വേട്ടയ്യൻ' ട്രെയിലർ പുറത്ത്

Last Updated:

ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യൻ്റെ ട്രെയ്‌ലർ പുറത്ത്. മാസ്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം മുൻപ് സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഒക്ടോബർ 10 - ന് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യൻ കേരളത്തിൽ വമ്പൻ റിലീസായി വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.
advertisement

പോലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്‍റെ കഥയെന്നാണ് ട്രെയിലര്‍ പറയുന്നത്. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. അതേസമയം എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റായാണ് രജിനികാന്ത് ചിത്രത്തില്‍ എത്തുന്നത്.രണ്ട് മണിക്കൂര്‍ നാല്പത്തി മൂന്ന് മിനിറ്റാണ് വേട്ടയ്യന്‍റെ ദൈര്‍ഘ്യം. ആദ്യ പകുതി ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂര്‍ ഇരുപത്തിയൊന്ന് മിനിറ്റുമാണ്. താരസമ്പന്നായി ഈ ചിത്രത്തിന്‍റെ റണ്‍ ടൈം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

advertisement

ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത് .

ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിലര്‍ പുറത്തുവിടുമെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് നേരത്തെ അറിയിച്ചിരുന്നു. രജനികാന്തിന്‍റെ ഭാര്യയായാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്. താര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍താരം റാണാ ദഗ്ഗുബട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന.

പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ റിതിക സിങ്, ദുഷാരാ വിജയന്‍, തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാള നടന്‍‌ സാബുമോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം- എസ്.ആര്‍. കതിര്‍, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിങ്- ഫിലോമിന്‍ രാജ്, ആക്ഷന്‍- അന്‍പറിവ്, കലാസംവിധാനം- കെ. കതിര്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്‍ദ്ധന്‍. ഡിസ്ട്രിബൂഷന്‍ പാര്‍ട്‌ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പി.ആര്‍.ഒ. - ശബരി.

മലയാളം വാർത്തകൾ/ വാർത്ത/Film/
'തലൈവര്‍ വേട്ട തുടങ്ങി' ; ആവേശം നിറച്ച് 'വേട്ടയ്യൻ' ട്രെയിലർ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories