ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി , ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.ചികിത്സയ്ക്ക് ശേഷം രജനികാന്ത് കൂലിയുടെ ലൊക്കേഷനിൽ കഴിഞ്ഞ ദിവസമാണ് ജോയിൻ ചെയ്തത്. നേരത്തെ കൂലിയുടെ ലോക്കേഷനിൽ വെച്ച് നടന്ന ഓണാഘോഷത്തിലും രജനികാന്ത് പങ്കെടുത്തിരുന്നു. രജനിയുടെ പുതിയ ചിത്രമായ വേട്ടയ്യനിലെ ഗാനത്തിന് രജനികാന്തും ഗിരീഷ് ഗംഗാധരനും ചുവടുവെയ്ക്കുകയും ചെയ്തിരുന്നു.
advertisement