ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ എട്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
യൂട്യൂബിൽ ഏറെ ആരാധകരുള്ള താരമായിരുന്നു മാരിമുത്തു. കൂടാതെ ‘ജയിലർ’ സിനിമയിലെ പ്രകടനത്തിന് പ്രേക്ഷകപ്രശംസയും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം തമിഴ് സിനിമാലോകത്തിന് ഉൾക്കൊള്ളാനാകത്തതാണ്. പ്രമുഖ താരങ്ങളെല്ലാം അനുശോചന സന്ദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ജി മാരിമുത്തുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ചെന്നൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അൽപസമയത്തിനകം വീട്ടിലേക്ക് കൊണ്ടുവരും. സംസ്ക്കാര ചടങ്ങുകൾ ഇന്ന് തന്നെ നടത്തുമെന്നാണ് വിവരം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
September 08, 2023 11:27 AM IST