TRENDING:

രജനി-ലോകേഷ് ചിത്രം'കൂലി'ക്ക് A സർട്ടിഫിക്കറ്റ് തന്നെ; സൺ പിക്‌ചേഴ്‌സിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

Last Updated:

കെജിഎഫ് ഒന്ന്, രണ്ട് ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വയലന്‍സ് ഉണ്ടായിരുന്നിട്ടും അവയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് സണ്‍ പിക്‌ചേഴ്‌സിന്റെ അഭിഭാഷകന്‍ വാദിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'ക്ക് എ സര്‍ട്ടിഫിക്കറ്റ് തന്നെ. മദ്രാസ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് ടി വി തമിഴ്‌സെല്‍വി അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു രജനി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. 1989ല്‍ പുറത്തിറങ്ങിയ 'ശിവ' ആണ് ഇതിന് മുമ്പ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച രജനി ചിത്രം.
36 വർഷങ്ങൾക്ക് ശേഷം രജനികാന്തിന്റെ A സർട്ടിഫിക്കറ്റ് ചിത്രം
36 വർഷങ്ങൾക്ക് ശേഷം രജനികാന്തിന്റെ A സർട്ടിഫിക്കറ്റ് ചിത്രം
advertisement

വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സെൻസർ‌ ബോർഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ വാദിച്ചു. അതേസമയം ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാല്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സിബിഎഫ്‌സി നിര്‍മാതാക്കളെ അറിയിച്ചതായും അദ്ദേഹം കോടതിയോട് പറഞ്ഞു. എന്നാല്‍ നിര്‍മാതാക്കള്‍ ഇത് അംഗീകരിച്ചില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കെജിഎഫ് ഒന്ന്, രണ്ട് ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വയലന്‍സ് ഉണ്ടായിരുന്നിട്ടും അവയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് സണ്‍ പിക്‌ചേഴ്‌സിന്റെ അഭിഭാഷകന്‍ വാദിച്ചു. കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കുടുംബപ്രേക്ഷകരെ ചിത്രം തിയേറ്ററിലെത്തി കാണുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും അവര്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. അതേസമയം സര്‍ട്ടിഫിക്കറ്റ് വിവാദം കോടതിയിലായിരുന്നിട്ടും സമ്മിശ്ര പ്രതികരണങ്ങൾ വന്നിട്ടും തിയേറ്ററുകളില്‍ റിലീസായി ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം 400 കോടി രൂപ ആഗോളതലത്തില്‍ കളക്ട് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
രജനി-ലോകേഷ് ചിത്രം'കൂലി'ക്ക് A സർട്ടിഫിക്കറ്റ് തന്നെ; സൺ പിക്‌ചേഴ്‌സിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories