TRENDING:

Coolie| തലൈവർ വരാറ്; രജനി-ലോകേഷ് ചിത്രം 'കൂലി' വ്യാഴാഴ്ച തിയറ്ററുകളിൽ; കേരളത്തിൽ ആദ്യ ഷോ രാവിലെ 6ന്

Last Updated:

ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസാണ് കൂലി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രജനികാന്ത് ചിത്രം കൂലി വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തും. നിരവധി റെക്കോർഡുകൾ തീർത്തുകൊണ്ടാണ് ഓഗസ്റ്റ് 14ന് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. പ്രീ സെയിലിലൂടെ 2 മില്യൺ ഡോളർ നേടുന്ന ആദ്യ തമിഴ് ചിത്രം എന്ന റെക്കോർഡ് ഉൾപ്പെടെ ഈ ലോകേഷ് ചിത്രം ബോക്‌സ് ഓഫീസിൽ മായാജാലം തീർക്കുകയാണ്. കേരളത്തിൽ പുലർച്ചെ 6 മണിക്കാണ് ആദ്യ പ്രദർശനം. തമിഴ്നാട്ടിൽ രാവിലെ 9ന് ആദ്യ ഷോ നടത്തുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
36 വർഷങ്ങൾക്ക് ശേഷം രജനികാന്തിന്റെ A സർട്ടിഫിക്കറ്റ് ചിത്രം
36 വർഷങ്ങൾക്ക് ശേഷം രജനികാന്തിന്റെ A സർട്ടിഫിക്കറ്റ് ചിത്രം
advertisement

രജനി ആരാധകരുടെ 2 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കൂലി എത്തുന്നത്. തന്റെ സിനിമ ജീവിതത്തിലെ 50ാംവർഷത്തിൽ പ്രേക്ഷകർക്ക് മുന്നിൽ ദേവയായി രജനി എത്തുമ്പോൾ പ്രതീക്ഷകളുടെ അമിത ഭാരത്തിലാണ് തീയേറ്ററുകളിൽ ചിത്രം എത്തുന്നത്. ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് പ്രതീക്ഷകളും സസ്‌പെൻസും നിരവധിയാണ്.

ചിത്രം LCUവിന്റെ ഭാഗമോ? ചിത്രത്തിൽ ശിവകാർത്തികേയൻ ഉണ്ടോ? കമലും രജനിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നോ? തുടങ്ങി സോഷ്യൽ മീഡിയയിൽ ആരാധകരുടെ സംശയവും ആവേശവും ഹൈപ്പും ചെറുതൊന്നുമല്ല.

advertisement

ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസാണ് കൂലി. രജനിയോടൊപ്പം നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹസൻ എന്നിവരോടൊപ്പം ആമിർ ഖാൻ കൂടി എത്തുന്നതോടെ പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം എത്തുന്നത്. 1989ൽ ശിവ എന്ന ചിത്രത്തിന് ശേഷം 36 വർഷങ്ങൾക്ക് ശേഷം രജനികാന്തിന്റെ A സർട്ടിഫിക്കറ്റ് ചിത്രം കൂടിയാണ് കൂലി.

ഒപ്പം റിലീസിനെത്തുന്ന വാർ 2 എന്ന ചിത്രം കൂലിക്ക് മുന്നിൽ കിതയ്ക്കുകയാണ്. ഇന്ത്യയൊട്ടാകെയും ഓവർസീസിലും കൂലിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ഋതിക് റോഷൻ - ജൂനിയർ NTR ചിത്രത്തിന് സാധിക്കുന്നില്ല.

advertisement

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ. ‌എച്ച് ആൻഡ് എം ഫിലിംസ് 14 കോടി രൂപയ്ക്കാണ് സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയത്.

ജീവനക്കാർക്ക് അവധി

രജനികാന്തിന്റെ ‘കൂലി’ എന്ന സിനിമയുടെ റിലീസ് ആഘോഷിക്കാൻ കമ്പനി ജീവനക്കാർക്ക് ഒരു ദിവസത്തെ അവധിയും സൗജന്യ ടിക്കറ്റുകളും പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സ്ഥാപനം. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന, ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ശാഖകളുള്ള ‘യുനോ അക്വാ കെയർ’ എന്ന സ്ഥാപനമാണ് ജീവനക്കാർക്ക് സൗകര്യം ഒരുക്കിയത്.

advertisement

ഇതുസംബന്ധിച്ച് കമ്പനി ചെന്നൈ, ബെംഗളൂരു, തിരുച്ചിറപ്പളളി, തിരുനെൽവേലി, ചെങ്കൽപ്പെട്ട് തുടങ്ങിയ ശാഖകൾക്ക് സർക്കുലർ അയച്ചു. കൂലി റിലീസ് ചെയ്യുന്ന ദിവസം അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ഭക്ഷണവും സംഭാവനകളും ജനങ്ങൾക്ക് മധുരവും വിതരണം ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചു. സർക്കുലർ സമൂഹക മാധ്യമങ്ങളിൽ പ്രചരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Coolie| തലൈവർ വരാറ്; രജനി-ലോകേഷ് ചിത്രം 'കൂലി' വ്യാഴാഴ്ച തിയറ്ററുകളിൽ; കേരളത്തിൽ ആദ്യ ഷോ രാവിലെ 6ന്
Open in App
Home
Video
Impact Shorts
Web Stories