TRENDING:

Coolie | ഇനി ഒ.ടി.ടിയിൽ കാണാം; നടൻ രജനികാന്തിന്റെ 'കൂലി' എവിടെ സ്ട്രീം ചെയ്യും എന്ന് നോക്കാം

Last Updated:

ചിത്രം തമിഴിൽ ലഭ്യമാകുന്നതിനൊപ്പം, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും സ്ട്രീം ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനീകാന്തിന്റെ (Rajinikanth) ആക്ഷൻ ചിത്രം 'കൂലി' (Coolie) ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. 2025 ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ ചിത്രം, ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായും, 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് ചിത്രമായും മാറി. രജനിയുടെ 171-ാമത് ചിത്രം 2025 സെപ്റ്റംബർ 11 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം തമിഴിൽ ലഭ്യമാകുന്നതിനൊപ്പം, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും സ്ട്രീം ചെയ്യും.
കൂലി
കൂലി
advertisement

വിശാഖപട്ടണത്തെ തുറമുഖപശ്ചാത്തലത്തിൽ ഒരുങ്ങുന്ന കൂലി, ഉയർന്ന ആക്ഷൻ രംഗങ്ങളും വൈകാരികമായ ഒരു കഥാതന്തുവും സംയോജിപ്പിക്കുന്നു. രജനീകാന്ത് അവതരിപ്പിക്കുന്ന ദേവരാജിനെ ചുറ്റിപ്പറ്റിയാണ് കഥാ വികസനം. തന്റെ കൂട്ടുകാരൻ രാജശേഖറിന്റെ ദുരൂഹ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം ദുർഘടമായ വഴിത്തിരിവിലേക്ക് നീങ്ങുന്നു. കൂട്ടുകാരന്റെ മരണം ഹൃദയാഘാതമാണെന്ന് കരുതിയ ദേവ പിന്നീട് ഇത് ഒരു കൊലപാതകമാണെന്ന് മനസ്സിലാക്കുന്നു. നാഗാർജുന അവതരിപ്പിക്കുന്ന സൈമൺ നടത്തുന്ന കള്ളക്കടത്ത് റാക്കറ്റിൽ രാജശേഖറിന്റെ പങ്കാളിത്തം മറച്ചുവെക്കാൻ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്.

advertisement

ഈ ഗൂഢാലോചനയുടെ പിന്നിൽ ഞെട്ടിപ്പിക്കുന്ന ഒരു കണ്ടുപിടുത്തമാണ് - സിൻഡിക്കേറ്റിനായി മൃതദേഹങ്ങൾ സംസ്കരിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഇലക്ട്രിക് കസേര. നീതി തേടാൻ ദൃഢനിശ്ചയമെടുത്ത ദേവ സംഘടനയിലേക്ക് നുഴഞ്ഞുകയറുന്നു, ഇത് അപകടകാരികളായ കുറ്റവാളികൾക്കെതിരെ മാത്രമല്ല, തന്റെ തന്നെ ഭൂതകാലത്തെ നേരിടാൻ നിർബന്ധിതനാക്കുന്ന ഏറ്റുമുട്ടലുകളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിടുന്നു.

അഭിനേതാക്കളും കഥാപാത്രങ്ങളും

ചിത്രത്തിന് പിന്നിൽ ഒരു മികച്ച കൂട്ടായ്‌മയുണ്ട്. തീപ്പൊരി ദേവരാജായി രജനീകാന്ത് നായകനാകുമ്പോൾ, നാഗാർജുന അക്കിനേനി സൈമൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രീതി രാജശേഖറായി ശ്രുതി ഹാസനും രാജശേഖറിൻ്റെ വേഷം സത്യരാജും അവതരിപ്പിക്കുന്നു, കാലീശയായി ഉപേന്ദ്ര തകർത്താടുന്ന. ദയാലനെ സൗബിൻ ഷാഹിറും അയ്യപ്പനായി അയ്യപ്പ പി.ശർമ്മയും അഭിനയിക്കുന്നു. ജൂനിയർ എംജിആറിനെ സൈമണിൻ്റെ സഹായിയായി കാണാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Rajinikanth movie Coolie is all set to be streamed online on Amazon Prime video

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Coolie | ഇനി ഒ.ടി.ടിയിൽ കാണാം; നടൻ രജനികാന്തിന്റെ 'കൂലി' എവിടെ സ്ട്രീം ചെയ്യും എന്ന് നോക്കാം
Open in App
Home
Video
Impact Shorts
Web Stories