കോവിഡ് പശ്ചാത്തലത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം വൈകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 2016ൽ കിഡ്‌നി മാറ്റിവയ്ക്കൽ നടത്തിയിരുന്നത് കാരണം നിലവിലെ സാഹചര്യങ്ങളിൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രീയ പ്രവേശനം വൈകും എന്നാണ് റിപോർട്ടുകൾ പ്രചരിച്ചത്. അമേരിക്കയിലായിരുന്നു കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
വിജയദശമി ദിനത്തിൽ താരം പുതിയ രാഷ്ട്രീയ പാർട്ടി രുപീകരിച്ചെന്ന പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അതുണ്ടായില്ല.
advertisement
ശബ്ദ-വീഡിയോ സന്ദേശങ്ങൾ തന്നെ വലിയ സ്വാധീനമുണ്ടാക്കുന്ന ഈ കാലത്ത്, രണ്ടുലക്ഷം പേരെയെങ്കിലും പങ്കെടുപ്പിച്ച് മധുരയിൽ പാർട്ടിയുടെ സംസ്ഥാനതല പ്രഖ്യാപനം ഗംഭീരമായി നടത്തണമെന്ന ആഗ്രഹമാണ് രജനികാന്തിനുള്ളത്. ഇതിനൊപ്പെം 15-20 ജില്ലാതല യോഗങ്ങളും സംഘടിപ്പിച്ച് താഴേത്തട്ടിൽ തരംഗം തീർക്കാനും ഡിഎംകെക്കും എഐഎഡിഎംകെക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കാനുമാണ് രജനി ലക്ഷ്യമിടുന്നത്.
2020 ൽ റിലീസ് ചെയ്ത ദർബാറാണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം.