പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ 171ന് ശേഷമാകും രജനികാന്ത് ജയിലര്‍ 2ന്‍റെ ഭാഗമാകുക. 2024 ജൂണ്‍ മുതല്‍ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. 'ഹുക്കും' എന്നാണ് സിനിമയ്ക്ക് സംവിധായകന്‍ നെല്‍സണ്‍ താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ജയിലര്‍ 2 എന്ന ടൈറ്റിലും പരിഗണിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കൾ ആഗ്രഹിക്കുന്നത്.
ജയ്ഭീം ഫെയിം ടി.ജെ ജഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്നൊരു ചിത്രവും രജനികാന്തിന്‍റെതായി റിലീസിന് ഒരുങ്ങുന്നുണ്ട്. തെന്നിന്ത്യയിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബ്ബാസ്കരന്‍ നിര്‍മ്മിക്കുന്ന വേട്ടയ്യന്‍ തലൈവരുടെ കരിയറിലെ 170-ാം ചിത്രമാണ്. സിനിമയുടെ ഷൂട്ടിങ്ങിനായി താരം കേരളത്തിലും എത്തിയിരുന്നു.2024 ഒക്ടോബറില്‍ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്നാണ് ലൈക പ്രൊഡക്ഷന്‍സിന്‍റെ പ്രഖ്യാപനം.
advertisement