ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിലാണ് രാകേഷ് ബേദി വിഷയത്തിൽ തന്റെ ഭാഗം വ്യക്തമാക്കിയത്: "സാറയ്ക്ക് എന്റെ പകുതി പ്രായം പോലുമില്ല, സിനിമയിൽ അവൾ എന്റെ മകളായാണ് അഭിനയിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് ഞങ്ങൾ കാണുമ്പോഴെല്ലാം, സെറ്റിൽ അവൾ എന്നെ 'പപ്പ' എന്നാണ് വിളിച്ചിരുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. അത് സ്ക്രീനിലും പ്രതിഫലിക്കുന്നുണ്ട്." എന്നായിരുന്നു രാകേഷ് ബേദിയുടെ വാക്കുകൾ. അന്നും പതിവുപോലെയുള്ള ഒരു സ്നേഹപ്രകടനം മാത്രമായിരുന്നു നടന്നതെന്നും പക്ഷേ ആളുകൾ അതിലെ വാത്സല്യം കാണാതെ തന്നെ വിമർശിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണുന്നവരുടെ കണ്ണിലാണ് കുഴപ്പമെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പൊതുവേദിയിൽ വച്ച് താൻ എന്തിനാണ് മോശമായ ഉദ്ദേശത്തോടെ അവളെ ചുംബിക്കുന്നതെന്നും അവളുടെ മാതാപിതാക്കൾ അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇങ്ങനെയൊക്കെ പറയുന്നവർക്ക് ഭ്രാന്താണന്നും താരം കൂട്ടിച്ചേർത്തു. താൻ സ്വയം ന്യായീകരിക്കുകയല്ലെന്നും മറിച്ച് യഥാർത്ഥത്തിൽ സംഭവിച്ചത് മാത്രമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
രണവീർ സിംഗ്, ആർ. മാധവൻ, അക്ഷയ് ഖന്ന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ധുരന്ധർ' മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം ഇതിനോടകം ബോക്സ് ഓഫീസിൽ 400 കോടി പിന്നിട്ടു കഴിഞ്ഞു.
Summary: Actor Rakesh Bedi has reacted strongly to the allegations that actress Sara Arjun was kissed during the promotions of the film 'Dhurandhar'
