സുശാന്ത് സിംഗ് സ്വപ്നദർശനം നൽകിയെന്നും, തന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കുമെന്ന് പറഞ്ഞെന്ന വാദവുമായാണ് രാഖിയുടെ വരവ്. ഉറക്കത്തിൽ ഞെട്ടലോടെ കണ്ടെന്ന് പറയുന്ന സ്വപ്നത്തിലെ ഏതാനും ചില കാര്യങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. സിനിമയിലും പാർട്ടികളിലും തന്നെ ഒഴിവാക്കിയിരുന്നതായി സുശാന്ത് പറഞ്ഞുവത്രേ. സുശാന്തിന്റെ പൂർത്തിയാക്കാത്ത ചിത്രങ്ങളിൽ താനും സണ്ണി ലിയോണിയും ചേർന്ന് ഐറ്റം ഡാൻസ് ചെയ്യണമെന്ന് പറഞ്ഞതായും രാഖി വീഡിയോയിൽ പരാമർശിക്കുന്നു.
ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ സുശാന്ത് സിംഗിനെ പോലീസ് കണ്ടെത്തുകയായിരുന്നു. തൂങ്ങിയത് മൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്നാണ് മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പക്ഷെ മരണത്തിൽ ബന്ധുക്കൾ ദുരൂഹതയാരോപിച്ചിട്ടുണ്ട്. സുശാന്തുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 23, 2020 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത്