TRENDING:

Ramasimhan | പേരുമാറ്റത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടിനും വേറെ പേര് നൽകി രാമസിംഹൻ എന്ന അലി അക്ബർ

Last Updated:

ഫേസ്ബുക്ക് അക്കൗണ്ടിൽ മതാതീതമായ പേരുമായി സംവിധായകൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വന്തം പേര് അലി അക്‌ബറിൽ (Ali Akbar) നിന്നും രാമസിംഹനിലേക്കു (Ramasimhan) മാറിയ ശേഷം ഫേസ്ബുക്ക് അക്കൗണ്ടിനും (Facebook account) പുതിയ പേര് നൽകി സംവിധായകൻ. മലബാർ കലാപത്തിന്റെ ചരിത്രം പറയുന്ന ഇദ്ദേഹത്തിന്റെ പുതിയ ചിത്രം 'പുഴ മുതൽ പുഴ വരെ'യുടെ (Puzha Muthal Puzha Vare) പോസ്റ്റർ ചർച്ചയായി മാറിയിരുന്നു. ഇവിടെ സംവിധായകൻ രാമസിംഹൻ എന്നും, നിർമ്മാതാവ് അലി അക്ബർ എന്നുമാണ് പരാമർശം. ഇത് ചർച്ചയ്ക്കു വഴിവച്ചിരുന്നു. 'മമധർമ്മ' എന്ന ക്രൗഡ് ഫണ്ടിംഗ് നിർമ്മാണ കമ്പനിയിലൂടെയാണ് നിർമ്മാണം.
രാമസിംഹൻ (അലി അക്ബർ)
രാമസിംഹൻ (അലി അക്ബർ)
advertisement

സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ ദാരുണമായ മരണം ആഘോഷിച്ചവരിൽ പ്രതിഷേധിച്ച് ഇസ്ലാം മതം വിടുകയാണെന്ന് ഇദ്ദേഹം 2021 ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. തനിക്കും കുടുംബത്തിനും ഇനി മതമില്ലെന്ന് അലി അക്ബർ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.

സിഡിഎസ് ബിപിൻ റാവത്തിന്റെ മരണത്തെ പരിഹസിച്ചവരെ വിമർശിച്ച് രാമസിംഹൻ നേരത്തെ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയ്ക്ക് വിദ്വേഷകരമായ കമന്റുകൾ ലഭിച്ചതിനെത്തുടർന്ന് ഫേസ്ബുക്ക് അക്കൗണ്ട് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് സംവിധായകൻ മറ്റൊരു അക്കൗണ്ട് തുറക്കുകയും താൻ ഇസ്ലാം വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇമോജികൾ പതിപ്പിച്ചവർക്കെതിരെ സംസാരിച്ച് അഞ്ച് മിനിറ്റിനുള്ളിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് അക്ബർ പറഞ്ഞു. "എനിക്ക് അത് അംഗീകരിക്കാൻ കഴിയില്ല, എനിക്ക് അതിനോട് യോജിക്കാൻ കഴിയില്ല, അതിനാൽ ഞാൻ എന്റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്റെ കുടുംബത്തിനോ ഇനി ഒരു മതമില്ല. അതാണ് തീരുമാനം," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

advertisement

ഇക്കാര്യം ഭാര്യയുമായി ചർച്ച ചെയ്ത ശേഷമാണ് താൻ ഇസ്ലാം മതം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അലി അക്ബർ അറിയിച്ചു. 'ജനിച്ച വസ്ത്രം ഞാൻ വലിച്ചെറിയുകയാണ്', അദ്ദേഹം പറഞ്ഞു.20 ലധികം സിനിമകൾ സംവിധാനം ചെയ്ത 58 കാരനായ അക്ബർ, 1988 ലെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതോടെ പ്രശസ്തനായി മാറുകയായിരുന്നു.

"കേരളത്തിന്റെ സംസ്കാരം മുറുകെപ്പിടിച്ചുകൊണ്ട് കൊല്ലപ്പെട്ട ആളാണ് രാമസിംഹൻ... ഇനി അലി അക്ബറിനെ രാം സിംഗ് എന്ന് വിളിക്കും. അതാണ് ഏറ്റവും നല്ല പേര്, ”അദ്ദേഹം പേരുമാറ്റിയ ശേഷം പറഞ്ഞു.

advertisement

എന്നാലിപ്പോൾ ഫേസ്ബുക്ക് അക്കൗണ്ടിന് രാമസിംഹൻ അബൂബക്കർ എന്നാണ് പേര് നൽകിയിട്ടുള്ളത്. ഇതിനെയും പലരും വിമർശിക്കുന്നുണ്ടെങ്കിലും, തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംവിധായകൻ മറുപടി കൊടുക്കുന്നുമുണ്ട്.

ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അലി അക്ബർ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2021 ഒക്ടോബറിൽ സ്ഥാനം രാജിവച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Film director Ali Akbar aka Ramasimhan has given his Facebook account a new name after he himself has changed his. He was recently converted to Hinduism

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Ramasimhan | പേരുമാറ്റത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടിനും വേറെ പേര് നൽകി രാമസിംഹൻ എന്ന അലി അക്ബർ
Open in App
Home
Video
Impact Shorts
Web Stories