ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുത്തതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രമേശ് പിഷാരടി ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്.
അതേസമയം, കോണ്‍ഗ്രസിന്‍റെ കര്‍ണാടക വിജയത്തില്‍ നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും പ്രതികരിച്ചു.താനൊരു കോൺഗ്രസുകാരനല്ല, എങ്കിലും കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നുവെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
‘രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു…അഭിവാദ്യങ്ങൾ’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സൗത്ത് ഇൻഡ്യയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ ഇനി കേരളവും കൂടി ജനാധിപതൃവൽക്കരിക്കണമെന്നും അതിന് ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ടെന്നും ഹരീഷ് പേരടി പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 14, 2023 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മഹാവിജയത്തിന്റെ സഹയാത്രികനായതിൽ സന്തോഷം; പരിഹസിക്കാൻ തയ്യാറായിരുന്നവർ അഭിനന്ദിക്കാനുള്ള തിരിച്ചറിവ് കാണിച്ചു'; രമേശ് പിഷാരടി