ഇതിനു പിന്നാലെ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രശ്മിക മന്ദാന. പുതിയ ചിത്രമായ അനിമലിന്റെ ലോഞ്ച് ചടങ്ങിൽ വെച്ചായിരുന്നു ഇത്. ഡീപ്ഫെയ്ക്ക് വീഡിയോകളെ നമ്മൾ സാധാരണമാക്കിയെന്ന് രശ്മിക പറഞ്ഞു. എന്നാൽ അത് ശരിയല്ലെന്നും അവർ തുറന്നടിക്കുകയാണ്.
"ഡീപ്ഫെയ്ക്കുകൾ കുറേക്കാലമായി നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അവയെ നമ്മൾ സാധാരണമാക്കിയെടുത്തു. പക്ഷേ അതുശരിയല്ല. സിനിമാ മേഖലയിൽനിന്നുള്ളവർ എന്നെ പിന്തുണച്ചതിൽ സന്തോഷമുണ്ട്. സംസാരിക്കുന്നത് എത്ര പ്രധാനമാണെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ആവശ്യമായ സഹായം സ്വീകരിക്കാൻ സ്ത്രീകളോട് അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”-രശ്മിക പറഞ്ഞു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 27, 2023 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഡീപ്ഫെയ്ക്കുകൾ നമുക്ക് ചുറ്റിലുമുണ്ട്; അവയെ സാധാരണമാക്കിയെടുക്കുന്നത് ശരിയല്ല'; വിവാദത്തേക്കുറിച്ച് രശ്മിക